// // // */
ഈയുഗം ന്യൂസ്
April 06, 2023 Thursday 02:45:51am
ദോഹ: അയിരൂർ ഖത്തർപ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദോഹയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സൈമാക്സ് ട്രെയിഡിംഗ്‌ന്റെ സഹകരണത്തോടു കൂടി വക്രയിലെ അൽസീബ് റസ്റ്റോറന്റിൽ ഇഫ്താർ സംഗമം നടത്തി.
ഷാജി അയിരൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിനാൻ മാഷ് മയ്യനാട് റമദാൻ സന്ദേശം നൽകി സംസാരിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകനും അക്വവാക് വെൽഫയർ അസോസിയേഷൻ പ്രെസിഡന്റുമായ ശ്രീ മുഹമ്മദലി, ഡോക്ടർ രസ്ന എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
ഹരിസ് സ്വാഗതവും നൗഷാദ് ആർ എം നന്ദിയും പറഞ്ഞു.