// // // */ E-yugam


ഈയുഗം ന്യൂസ്
April  06, 2023   Thursday   02:37:17am

news



whatsapp

ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന വിവിധ അലുമിനി അസോസിയേഷനുകളുടെ കൂട്ടായ്മയായ കാക് ഖത്തർ (കോൺഫെഡറേഷൻ ഓഫ് അലുമ്‌നി അസോസിയേഷൻസ് ഓഫ് കേരള - ഖത്തർ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

ചടങ്ങിൽ പതിനെട്ടിലധികം കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ പ്രതിനിധികളും അവരുടെ കുടുബാംഗങ്ങളും പങ്കെടുത്തു . അതിനോടനുബന്ധിച്ചു പ്രസിഡന്റ് അബ്ദുൾ അസീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സിറാജുദ്ദിൻ ഇബ്രാഹിം സ്വാഗതം ആശംസിക്കുകയും ഐ .സി .സി യുടെ പുതിയ പ്രസിഡന്റ് എ.പി .മണികണ്ഠൻ ഉത്ഘാടനം നിർവഹിക്കുകയും ചെയ്‌തു.

മണികണ്ഠനെ കൂടാതെ ഇൻഡ്യൻ അപെക്സ് ബോഡികളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ എബ്രഹാം .കെ .ജോസഫ് , സജീവ് സത്യശീലൻ, അബ്ദുൾ റൗഫ് കൊണ്ടോട്ടി എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു .

സദസ്സിനു മുൻ പ്രസിഡന്റ് മുഹമ്മദ് ഹാഷിർ റംസാൻ സന്ദേശം നൽകി. കാക്കിന്റെ സ്ഥാപകാംഗങ്ങമായ സാം കുരുവിള, മുൻ പ്രസിഡന്റുമാരായ മത്തായി ഫിലിപ്പ്, സുബൈർ പാണ്ഡവത്, മുൻ ജനറൽ സെക്രട്ടറി മഷ്ഹൂദ് തിരുത്തിയാട്, ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം സദസ്സിനെ ധന്യമാക്കി.

കാക്കിന്റെ അടുത്ത ഒരുവര്ഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ പ്രസിഡന്റ് അബ്ദുൾ അസീസ് ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു.

ഇഫ്താറിന് ശേഷം നടന്ന മീറ്റിൽ വിവിധ കോളേജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ തങ്ങളുടെ അലുംനി പ്രവർത്തങ്ങൾ വിവരിച്ചു. അനീഷ് ജോർജ്, ശ്രീകുമാർ, അജിത്ത്, ഹനി മങ്ങാട്ട്, അഡ്വ. മാളു, ജുനൈബ സൂരജ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങ് ഖജാൻജി ഗഫൂർ കാലിക്കറ്റിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

news

Comments


Page 1 of 0