// // // */
ഈയുഗം ന്യൂസ്
April 02, 2023 Sunday 07:48:40pm
ദോഹ: ഖത്തറിലെ പ്രമുഖ കലാ-സാംസ്ക്കാരിക-സാഹിത്യ കൂട്ടായ്മയായ ക്യൂ-മലയാളം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
വ്യാഴാഴ്ച കലാക്ഷേത്ര ഹാളിലും ഹാളിനു പുറത്തും സജ്ജീകരിച്ച ഇഫ്ത്താർ വിരുന്ന് ക്യൂ മലയാളം അംഗങ്ങളും കുടുംബങ്ങളും കൂട്ടുകാരും അടക്കം വൻ ജനപങ്കാളിത്തം കൊണ്ട് സജീവമായി.
ഇഫ്താറിനോടനുബന്ധിച്ച് ICBF ഇൻഷൂറൻസ് അംഗത്വമെടുക്കാൻ അവസരമൊരുക്കിയതും കുറഞ്ഞ വരുമാനക്കാരായ, പ്രയാസമനുഭവിക്കുന്ന നൂറോളം സഹോദരങ്ങൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്യാൻ സാധിച്ചതും ഈ വർഷത്തെ ഇഫ്താർ സംഗമത്തെ വ്യത്യസ്തമാക്കി എന്ന് സംഘാടകർ പറഞ്ഞു.
അതിഥികളായെത്തിയ സംഘടനയിലെ സുഹൃത്തുക്കൾ, ക്യൂ-മലയാളത്തെ പിന്തുണച്ച സ്പോൺസർമാർ, കലാക്ഷേത്ര സാരഥികൾ, വിഭവങ്ങൾ തയ്യാറാക്കി കൃത്യസമയത്ത് എത്തിച്ചവർ,
അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കിയവർ, സാമ്പത്തിക സഹായങ്ങളുമായി പിന്തുണച്ചവർ,
വിവിധ സംഘാടന ചുമതലകൾ വഹിച്ചവർ, സ്വമേധയാ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തവർ തുടങ്ങി എല്ലാവർക്കും ക്യൂ-മലയാളം ഇഫ്താർ സംഘാടക സമിതി കൃതജ്ഞത രേഖപ്പെടുത്തി.