// // // */
ഈയുഗം ന്യൂസ്
April 02, 2023 Sunday 07:15:30pm
ദോഹ: ഖത്തർ സംസ്കൃതി അവരുടെ അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പോഡാർ പേൾ സ്കൂളിൽ നടന്ന പരിപാടിയിൽ 1800 ഓളം സംസ്കൃതി അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്നു.
സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, പ്രസിഡൻ്റ് അഹമ്മദ് കുട്ടി, ഇഫ്താർ പരിപാടിയുടെ പ്രോഗ്രാം കമ്മറ്റി കൺവീനർ ഷംസീർ അരിക്കുളം, സംസ്കൃതി ഭാരവാഹികൾ, മറ്റു നേതാക്കൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.