// // // */ E-yugam


ഈയുഗം ന്യൂസ്
April  01, 2023   Saturday   02:33:37pm

news



whatsapp

ദോഹ: ഖത്തറിലെ അലുമിനികളുടെ പൊതു വേദിയായ കോൺഫെഡറേഷൻ ഓഫ് അലുമിനി അസോസിയേഷൻ ഓഫ് കേരള ഖത്തറിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

പ്രസിഡണ്ടായി അബ്ദുൾ അസീസ് ചെവിടിക്കുന്നൻ, ജനറൽ സെക്രട്ടറിയായി സിറാജുദ്ദീൻ ഇബ്രാഹിം , ട്രഷററായി അബ്ദുൽ ഗഫൂർ എന്നിവരും വൈസ് പ്രസിഡണ്ട്മാരായി അനീഷ് ജോർജ് മാത്യു, അജിത്ത്, ജുനൈബ സൂരജ്, അഡ്വക്കറ്റ് മാളവിക എന്നിവരും സെക്രട്ടറിമാരായി ശ്രീകുമാർ, ഹാനി മങ്ങാട്ട്, സുഹറ മുജീബ്, ആശ ഗോപകുമാർ എന്നിവരും ചുമതലയേറ്റു.

മുൻ പ്രസിഡണ്ട് സുബൈർ പാണ്ഡവത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന് കമ്മിറ്റിയുടെ രേഖകളും മറ്റും കൈമാറി.

Comments


Page 1 of 0