// // // */ E-yugam


ഈയുഗം ന്യൂസ്
March  26, 2023   Sunday   12:40:27pm

news



whatsapp

ദോഹ: ദോഹയിലെ മൻസൂറയിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു.

കാസർഗോഡ് പുലിക്കൂർ സ്വദേശി മുഹമ്മദ് അഷ്റഫും (38) പൊന്നാനി സ്വദേശി പുതുവീട്ടിൽ അബുവുമാണ് (45) മരണത്തിന് കീഴടങ്ങിയത്. നിലമ്പുർ സ്വദേശി ഫൈസൽ കുപ്പായിയുടെയും പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിലിന്റെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.

പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന അഹമ്മദിന്റെയും ആമിനയുടെയും മകനാണ് അബു. ഭാര്യ: രഹന. മക്കൾ: റിദാൻ, റിഹാൻ. കാസർഗോഡ് സ്വദേശിയായ അഷ്‌റഫ് ഒരു മാസം മുമ്പാണ് ഖത്തറിൽ എത്തിയത്. ഭാര്യ ഇർഫാന. ഒരു വയസ്സിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.

നാല് മലയാളികൾ ഉൾപ്പടെ കെട്ടിട ദുരന്തത്തിൽ ആറ് ഇന്ത്യക്കാരാണ് മരണപ്പെട്ടത്. ജാർഖണ്ഡിൽ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സൻ (26), ആന്ധ്രാപ്രദേശിൽ നിന്നുള്ള ഷെയ്ഖ് ഹുസൈൻ (61) എന്നിവരാണ് മരണമടഞ്ഞ മറ്റുള്ളവർ.

മൻസൂറ ദുരന്തത്തിൽ മരണപ്പെട്ട ഫൈസൽ കുപ്പായിയുടെ മയ്യത്തു നമസ്ക്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ അബൂ ഹമൂർ പള്ളിയിൽ വെച്ച് നടന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകും.

മാറഞ്ചേരി സ്വദേശി നൗഷാദിന്റെ മൃതദേഹം ഖത്തറിൽ മറവുചെയ്യും. അബുവിന്റെ മൃതദേഹം നാട്ടിൽകൊണ്ടുപോകുമെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ചു കൊണ്ട് സാമൂഹിക പ്രവർത്തകനായ സിദ്ദിഖ് ചെറുവല്ലൂർ പറഞ്ഞു

Comments


Page 1 of 0