// // // */ E-yugam


ഈയുഗം ന്യൂസ്
March  25, 2023   Saturday   01:04:41pm

news



whatsapp

ദോഹ: ദോഹയിലെ മൻസൂറയിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മറ്റൊരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു.

ഫാൽക്കൺ സുപ്പർമാർകെറ്റിൽ ജോലി ചെയ്തിരുന്ന പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിലിന്റെ (44) മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. നൗഷാദും ഫൈസൽ കുപ്പായിയും ഒരേ റൂമിലാണ് താമസിച്ചിരുന്നതെന്ന് ഫൈസലിന്റെ സുഹൃത്തുക്കൾ ഈയുഗത്തോട് പറഞ്ഞു.

ഭാര്യ: ബിൽശിയ. മക്കൾ: മുഹമ്മദ് റസൽ, റൈസ.

ബുധനാഴ്ച രാവിലെയാണ് ബി റിംഗ് റോഡിൽ ലുലു എക്സ്പ്രസ്സ് സുപ്പർമാർകെറ്റിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരണപ്പെട്ടു.

രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Comments


Page 1 of 0