// // // */ E-yugam


ഈയുഗം ന്യൂസ്
March  24, 2023   Friday   02:10:16pm

news



whatsapp

ദോഹ: ദോഹയിലെ മൻസൂറയിൽ കെട്ടിടം തകർന്നുവീണ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവരെ ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സംഘം വ്യാഴാഴ്ച സന്ദർശിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

പരിക്കുപറ്റിയവരോട് പ്രത്യേക സംഘം ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

പരിക്കുപറ്റിയവരും അവരുടെ കുടുംബങ്ങളും അധികാരികളിൽ നിന്ന് ലഭിക്കുന്ന എല്ലാവിധ സഹായത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ബി റിംഗ് റോഡിൽ ലുലു എക്സ്പ്രസ്സ് സുപ്പർമാർകെറ്റിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

അതേസമയം തകർന്ന കെട്ടിടത്തിൽ മലയാളികൾ താമസിച്ചിരുന്നതായും ചിലരെ കാണാതായതായും സുഹൃത്തുക്കളും കമ്മ്യൂണിറ്റി വൃത്തങ്ങളും പറഞ്ഞു. കാണാതായവരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഖത്തറിലെ പ്രവാസി സമൂഹവും.

റമദാൻ തുടങ്ങുന്നതിന്റെ തലേ ദിവസം സംഭവിച്ച അപകടം ഖത്തറിലെ പ്രവാസി സമൂഹത്തെ ദു;ഖത്തിലാഴ്ത്തിയിരിക്കുകയാണ് . അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

അധികൃതരുടെ സമയോചിതമായ ഇടപെടലും വിവിധ ഡിപ്പാർട്മെന്റുകളുടെ ഏകോപനവും മൂലമാണ് മരണസംഖ്യ കുറഞ്ഞത്.

Comments


Page 1 of 0