// // // */
ഈയുഗം ന്യൂസ്
March 22, 2023 Wednesday 04:27:17pm
ദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി സംഘടനയായ ക്യുടീം ഇൻസ്പയർ ഇവെന്റ്‌സുമായി ചേർന്ന് കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ അണിനിരത്തി ക്യുടീം ഫിയസ്റ്റ 2023 എന്ന പേരിൽ കലാവിരുന്നൊരുക്കി.
അൽ അറബി സ്പോർട്സ് ഇൻഡോർ ഹാളിൽ വെച്ച് മാർച്ച് 17 ന് നടന്ന പരിപാടിയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ICC, ICBF, ISC പ്രസിഡന്റുമാരും ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു..
ICC പ്രസിഡണ്ട് മണികണ്ഠൻ എ പി I CBF പ്രസിഡണ്ട് ഷാനവാസ് ബാവ,ISC പ്രസിഡണ്ട് അബ്ദുറഹ്മാൻ ഇ പി എന്നിവർക്ക് ക്യു ടീം പ്രസിഡണ്ട് ജാഫർഖാൻ, ജെനറൽ സെക്രട്ടറി നൗഫൽ എം പി, ട്രഷറർ ഇസ്മായിൽ വി എന്നിവർ മൊമെന്റോ നൽകി ആദരിച്ചു .
കലാരംഗത്തെ നിറസാന്നിധ്യം മുത്തു ഐ സി ആർ സി, യുവസാഹിത്യകാരി ഷംല ജഹ്ഫർ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു .
ഇൻസ്പയർ ഗ്രൂപ്പ്, ഡ്രോലൈൻസ് അൽഗരീബ്, ഫാക്‌ലാൻഡ് എന്നീ സ്ഥാപനങ്ങൾ മുഖ്യ സ്പോൺസർമാരായി.
സദസ്സിന്റെ നിറകയ്യടി നേടിയ കലാകാരന്മാർ സരയു മോഹൻ, മഹേഷ് കുഞ്ഞിമോൻ, ലക്ഷ്മി ജയൻ,സോൾ ഓഫ് ഫോൾക്‌സ് എന്നിവർക്കുള്ള ഉപഹാരം ഇൻസ്പയർ ഈവെൻസ് മാനേജിങ് ഡയറക്ടർ നൗഷാദ് ബാബു, വൈസ് പ്രസിഡന്റുമാരായ അമീൻ അന്നാര,ബിൽക്കിസ് നൗഷാദ്, പ്രോഗ്രാം കൺവീനർ മുനീർ വാൽക്കണ്ടി എന്നിവർ ചേർന്ന് സമർപ്പിച്ചു.
.പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അബ്ദുറഹ്മാൻ, അനീഷ് കെ പി, ഇസ്മായീൽ പൂഴിക്കുന്നത്ത്, സഫ്‌വാൻ, ഉമ്മർ സാദിഖ്, ഉമ്മർകുട്ടി,സാബിഖ് ആരതി, ബിജേഷ്, ഫസൽ, നിഷാം അന്നാര,അഫ്സൽ, റഹൂഫ് ,ഇസ്മായീൽ കുറുമ്പടി, ഇസ്മായീൽ മൂത്തേടത്ത് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു .