// // // */
ഈയുഗം ന്യൂസ്
March 20, 2023 Monday 11:57:17pm
ദോഹ: നാടക സൗഹൃദം ദോഹയുടെ എട്ടാം വാർഷികവും ലോക നാടക ദിന ആഘോഷവും ശനിയാഴ്ച അബൂഹമൂറിലെ സ്കൗട്ട്സ് ആൻഡ് ഗെയ്ഡ്സ് അസോസിയേഷൻ ഹാളിൽ ചക്കരപ്പന്തൽ എന്ന പേരിൽ നടന്നു.
നാടക സിനിമാ രംഗത്തെ അതുല്യ പ്രതിഭ ശ്രീ അപ്പുണ്ണി ശശി പരിപാടി ഉദ്ഘാടനം ചെയ്തു. നാട്യാഞ്ജലിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ചടങ്ങുകൾ ആരംഭിച്ചു
കോഴിക്കോട് പ്രസിദ്ധമായ ചിന്ത ആർട്സ് സ്ഥാപകൻ എ ടി എ കോയ, നാടക സൗഹൃദം സ്ഥാപകാംഗം ഏ വി എം ഉണ്ണി, നോബ്‌ൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു റഷീദ്, ദോഹയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ എം ടി നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു.
പ്രമുഖ നാടക പ്രവർത്തകനും എം.ഇ.എസ്. സ്കൂൾ അധ്യാപകനുമായ ശ്രീ അബ്ദുൽ കരീം ലോകനാടക ദിന പ്രഭാഷണം നടത്തി.
പ്രസിഡന്റ് മജീദ് സിംഫണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആഷിക് മാഹി സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. മുഖ്യാതിഥി അപ്പുണ്ണി ശശിക്ക് ടൈറ്റിൽ സ്പോൺസർ സെപ്രോടെക് പ്രതിനിധി ശ്രീ. ജോൺസൺ മൊമെന്റൊ നൽകി.
നാടക സൗഹൃദം ദോഹ സ്ഥാപകൻ കെ.കെ സുധാകരനു മെയിൻ സ്പ്പോൺസർ എസിസി പ്രൊ ബിസിനസ് കൺസൾട്ടൻസ് എം ഡി ജോയ് മത്തായി നാടക സൗഹൃദത്തിന്റെ ആദരമായി മൊമെന്റോ അദ്ദേഹത്തിന്റെ അഭാവത്തിൽ അൻവർ ബാബു ഏറ്റുവാങ്ങി.
നാടക പ്രവർത്തകൻ ചിന്താ ആർട്ട്സ് ഏടിഏ കോയ, ലോക നാടക ദിനപ്രഭാഷണം നടത്തിയ അബ്ദുൽ കരീം മാസ്റ്റർ, നാട്യാഞ്ചലി സാരഥി ശ്രീമതി സഫിയ സത്താർ എന്നിവർക്കും കൂടാതെ നാടക സൗഹൃദം ദോഹ എല്ലാ വർഷവും നടത്തിവരാറുള്ള ഖത്തറിലെ നാടക പ്രവർത്തകർക്ക് നൽകാറുള്ള ആദരം ഈ എട്ടാം വാർഷിക പരിപാടിയിൽ രാജേഷ് രാജൻ, ആഷിക്ക് മാഹി, ഇഖ്ബാൽ ചേറ്റുവ, പ്രദോഷ് കുമാർ, ബിജു പി മംഗലം, അഷ്ടമി ജിത്, കൃഷ്ണകുമാർ, നവാസ് എം ഗുരുവായൂർ, തുടങ്ങിയ എട്ടു പേരെ മൊമന്റൊ നൽകി ആദരിച്ചു.
തുടർന്ന് നാടക സൗഹൃദം ദോഹയുടെ കലാകാരന്മാർ അവതരിപ്പിച്ച സാറാ ജോസഫിന്റെ "പാപത്തറ" എന്ന ചെറുകഥയെ ആസ്പദമാക്കി കൃഷ്ണനുണ്ണി സംവിധാനം നിർവ്വഹിച്ച "പെണ്ണു പൂക്കണ നാട്" എന്ന സ്വതന്ത്ര രംഗാവിഷ്ക്കാരവും, ശേഷം അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തൽ എന്ന ഏകപാത്ര രംഗാവിഷ്ക്കാരവും നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറി. അരുൺ പിള്ള പരിപാടിയുടെ അവതാരകൻ ആയിരുന്നു.
“ പെണ്ണ് പൂക്കണനാട് " സാങ്കേതിക വിദഗ്ദരും അഭിനേതാക്കളും.
രംഗപടം : മുത്തു ഐ സി ആർ സി; വെളിച്ച നിയന്ത്രണം മുഹമ്മദ് ഷാനി; സംഗീത നിയന്ത്രണം രതീഷ് മാത്രാടൻ; ഏകോപനം ബിജു പി മംഗലം, അൻവർ ബാബു;
ശബ്ദവും വെളിച്ചവും സിംഫണി ദോഹ; ചമയം ദീപേഷ്; സാങ്കേതിക സഹായം ഫിറോഷ് മൂപ്പൻ; അവതരണ സഹായം അർജുൻ അച്യുത്, ബിജു പി മംഗലം, അൻവർ ബാബു ; നാടക രചന വിനോദ് കുമാർ; സംവിധാനം: കൃഷ്ണനുണ്ണി.
രംഗത്ത് ചിത്ര രാജേഷ്, മല്ലികാ ബാബു, ബിന്ദുകരുൺ, മുർഷിദ്മുഹമ്മദ്, അനുമോദ് ശശീന്ദ്രനാഥ്, ഹിദ അനുമോദ്, നന്ദന രാജേഷ്, നിരഞ്ജന രാജേഷ്, ജാൻസി ജനാർദ്ദനൻ, ജ്യോതിക വൈശാഖ്, ഗീതിക വൈശാഖ്, രാഹുൽ മോഹൻദാസ്, ജാനകി വിനോദ് കുമാർ, മീര, ഗൗരി കൃഷ്ണ, സുനിത അഷ്‌റഫ്, സുധീർ ബാബു, രചന ബിനോയ്, ലത്തീഫ് വടക്കേക്കാട്.