// // // */ E-yugam


ഈയുഗം ന്യൂസ്
March  20, 2023   Monday   01:15:11pm

news



whatsapp

ദോഹ: വയനാട് ജില്ലക്കാരുടെ കൂട്ടായ്മയായ വയനാട് കൂട്ടം ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയനാട് പ്രീമിയർ ലീഗ് സേവൻസ് ഫൂട്ബോൾ ടൂർണമെന്റിൽ അവഞ്ചേഴ്സ് എഫ് സി കൽപ്പറ്റ വിജയിച്ചു.

വയനാട് ജില്ലയിലെ നാല് ബ്ലോക്കുകൾ ചേർന്നുള്ള മൽസരം ആയിരുന്നു സംഘടിപ്പിച്ചത്. അവഞ്ചേഴ്സ് കൽപ്പറ്റ, സുൽത്താൻസ് എഫ് സി ബത്തേരി, ഫൈറ്റേഴ്സ് പനമരം, ആനടലേഴ്സ് എഫ് സി മാനന്തവാടി എന്നീ ടീമുകളുടെ ശക്തമായ പോരാട്ടത്തിൽ ആനടലേഴ്സ് എഫ് സി മാനന്തവാടിയും അവഞ്ചേഴ്സ് കൽപ്പറ്റയും ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ ഫൈനൽ പോരാട്ടം ഗോൾരഹിതമായി സമാപിച്ചപ്പോൾ പെനാൽട്ടി ഷൂട്ട് ഔട്ടിലൂടെ കൽപ്പറ്റ വിജയം നേടുകയായിരുന്നു.

ബെസ്റ്റ് ഗോളിക്കുള്ള ഗോൾഡൻ ഗ്ലൌസ് ആനടലേഴ്സ് എഫ് സി മാനന്തവാടിയുടെ ഹാഷിം തോൽപ്പെട്ടി നേടി, ബെസ്റ്റ് പ്ലെയർക്കുള്ള ഗോൾഡൻ ബൂട്ട് അവഞ്ചേഴ്സ് കൽപ്പറ്റയുടെ നൌഫല് അരഞ്ചോന കരസ്ഥമാക്കി, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടി ടോപ്പ് സ്കോറർ ആയത് ആനടലേഴ്സ് എഫ് സി മാനന്തവാടിയുടെ സാവിത്ത് അറക്കയായിരുന്നു.

കളിക്കാർക്കുള്ള ട്രോഫികൾ ഇന്ത്യൻ സ്പോർട്സ് സെന്റർ അദ്ധ്യക്ഷൻ ഇ പി അബ്ദുറഹ്മാൻ, എം സി മെംബർ നിഹാദ് മുഹമ്മദലി എന്നിവർ ചേർന്ന് സമ്മാനിച്ചു.

റിയാദ മെഡിക്കൽ സെന്റർ മുഖ്യപ്രായോജകരും ടീ ടൈം അസോസിയേറ്റ് സ്പോൺസറും ആയ പരിപാടിയുടെ സപ്പോർട്ടിങ് സ്പോൺസർ മെട്രോ പാലസ് റെസ്റ്റോറന്റ് ആയിരുന്നു.

വയനാട് കൂട്ടം കോ-ഓഡിനേഷൻ അംഗങ്ങൾ സജീവമായിരുന്നു. ആഷിഖ് മങ്കട, ഷൈജു കോഴിക്കോട് എന്നിവർ കളി നിയന്ത്രിച്ചു.

news

Comments


Page 1 of 0