// // // */ E-yugam


ഈയുഗം ന്യൂസ്
March  19, 2023   Sunday   04:53:41pm

news



whatsapp

ദോഹ: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഖത്തർ മുൻധനകാര്യ മന്ത്രി അലി ഷെരീഫ് അൽ എമാദിയുടെ വിചാരണ ക്രിമിനൽ കോടതിയിൽ ഉടൻ തുടങ്ങുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അൽ എമാദിയുടെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരുടെയും വിചാരണ തുടങ്ങാൻ അറ്റോർണി ജനറൽ അനുമതി നൽകി.

2021 മെയ് ആറിനാണ് മന്ത്രിയായിരുന്ന അൽ എമാദിയെ അധികാരദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തത്. അതിനുശേഷം ഗവൺമെൻറ് ഉത്തരവിട്ട അന്വേഷണം ഇപ്പോൾ പൂർത്തിയായി.

കൈക്കൂലി, സാമ്പത്തിക തിരിമറി, അധികാരദുർവിനിയോഗം, പൊതുസമ്പത്ത് ധൂർത്തടിക്കൽ എന്നിവയാണ് അൽ എമാദിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ഒരു മന്ത്രിയെ പുറത്താക്കി അറസ്റ്റ് ചെയ്ത വാർത്ത വളരെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്.

Comments


Page 1 of 0