// // // */
ഈയുഗം ന്യൂസ്
March 18, 2023 Saturday 01:16:35am
ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 29 ആമത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ വൈകീട്ട് 4.30 വരെ ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടന്നു.
സൗഹൃദ വേദി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുഹൃത്തുക്കളും ചേർന്ന് 350 ഓളം പേർ രക്തദാതാക്കളായിക്കൊണ്ട് വേദിയുടെ സാമൂഹിക പ്രതിബന്ധത ഒരിക്കൽക്കൂടി ഊട്ടി ഉറപ്പിച്ചു.
രാവിലെ 10 മണിക്ക് നടന്ന ക്യാമ്പ് ഉൽഘാടന ചടങ്ങിൽ വേദി വൈസ് പ്രസിഡണ്ട് ശ്രീ.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിക്കുകയും നോർക്ക റൂട്ട്സ് ഡയറക്ടറും ബേഹ്സാദ് ഗ്രൂപ്പ് ചെയർമാനും വേദിയുടെ രക്ഷാധികാരിയുമായ ശ്രീ: ജെ.കെ. മേനോൻ ക്യാമ്പ് ഔപചാരികമായി ഉൽഘാടനം ചെയ്തു.
രക്തദാന ക്യാമ്പിന്റെ കോർഡിനേറ്റർ ശ്രീ. ജിഷാദ് ഹൈദരലി യോഗത്തിന് സ്വാഗതം ചെയ്തപ്പോൾ വേദി ജന: സെക്രട്ടറി ശ്രീ. ശ്രീനിവാസൻ, IBPC പ്രസിഡണ്ട് ശ്രീ.ജാഫർ സാദിഖ്, ട്രഷറർ ശ്രീ. പ്രമോദ്, ഹമദ് ബ്ലഡ് ഡോണർ യൂണിറ്റ് പ്രതിനിധി ശ്രീ : അബ്ദുൾ ഖാദർ, നസീം ഹെൽത്ത് കെയർ കോർപ്പറേറ്റ് & മാർക്കറ്റിങ്ങ് ശ്രീ. ഇമ്രാൻ സെയ്ദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
ഐ.സി.സി പ്രസിഡണ്ട് ശ്രീ. എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡണ്ട് ശ്രീ. ഷാനവാസ് ബാവ എന്നിവർ വേദി ടീമിനൊപ്പം രക്തദാതാക്കളെ സന്ദർശിച്ചു.
ക്യാമ്പ് അസി. കോർഡിനേറ്റർ ശ്രീ. നിഷാം ഇസ്മയിൽ പരിപാടി നിയന്ത്രിച്ചപ്പോൾ മറ്റൊരു അസി. കോർഡിനേറ്റർ ശ്രീ. ഡെറിക്ക് ജോൺ നന്ദി പ്രകാശിപ്പിച്ചു.
ക്യാമ്പിന് നേതൃത്വം നൽകിയ രക്തദാന കമ്മിറ്റി, എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ ചേർന്ന് ഹമദ് ഹോസ്പിറ്റലിന്റെ പ്രശംസാപത്രം ഏറ്റു വാങ്ങിയതോടെ 29 ആ മത് രക്തദാന ക്യാമ്പ് വൻവിജയമായതായി രക്തദാന കമ്മിറ്റി അവകാശപ്പെടുകയും സഹകരിച്ച എല്ലാവർക്കും രക്തദാതാക്കൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.