// // // */
ഈയുഗം ന്യൂസ്
March 18, 2023 Saturday 12:56:45am
ദോഹ: മലബാർ അടുക്കള റേഡിയോ മലയാളം 98.6 എഫ് എമ്മും ആയി സഹകരിച്ച് , *ചിത്രഗീതം* എന്ന പേരിൽ മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര നയിക്കുന്ന സംഗീതവിരുന്ന് ഒരുക്കുന്നു.
ഏപ്രിൽ 22 ന് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന സർഗ്ഗ സായാഹ്നത്തിൽ മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ കണ്ണൂർ ഷരീഫും ഖത്തർ മലയാളികൾക്ക് വേണ്ടി അരങ്ങിലെത്തും.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ സംഗീത പരിപാടി ആയിരിക്കും ഇത് എന്ന് സംഘാടകർ അറിയിച്ചു..
പിന്നണി ഗായകൻ കെ. കെ നിഷാദും, വയലിനിസ്റ്റ് വേദമിത്രയും ഉൾപ്പെടുന്ന പതിനഞ്ചോളം കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യ അൽ അറബ് സ്പോർട്സ് ക്ലബിൽ ആണ് നടക്കുന്നത്.
പ്രോഗ്രാമിൻ്റെ റെസ്റ്റോറൻ്റ് പാർട്ണറായ സൈത്തൂൻ റെസ്റ്റോറൻ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ , പരിപാടിയുടെ ബ്രോഷർ ഐ.സി.സി പ്രസിഡൻ്റ് മണികണ്ഠനും, വീഡിയോ ടീസർ ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവയും പുറത്തിറക്കി.
വാർത്താ സമ്മേളനത്തിൽ റിയാദ മെഡിക്കൽ സെൻ്റർ പ്രതിനിധി മാനസയും, ലോങ്ങ്ലാസ്റ്റ് ലാബ് ഗ്രൂപ്പ് ഡയറക്ടർ ഇസ്മയിലും ഗ്രാൻഡ് മാൾ റീജണൽ ഡയറക്ടർ അഷ്റഫ് ചിറക്കലും എബിൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജർ അൻസാറും നാഷണൽ എക്സ്ചേഞ്ച് , ജിഇഡി ട്രാവൽസ്, ജെം ആട്ടോപെയിൻ്റ്സ്, ഹോട്ട് പാക്ക്, ഗുഡ്‌വിൽ കാർഗോ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
മലബാർ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ, പ്രോഗ്രാം കൺവീനർ അസീസ് പുറായിൽ എന്നിവർ പരിപാടിയുടെ വിശദ വിവരങ്ങൾ പങ്കുവെച്ചു.
മലബാർ അടുക്കള ഓർഗനൈസിങ് ടീം പരിപാടിക്ക് നേതൃത്വം നൽകി.