// // // */
ഈയുഗം ന്യൂസ്
March 18, 2023 Saturday 03:55:48pm
ദോഹ: ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ വ്യത്യസ്ത സമീപനവുമായി ഖത്തർ.
സുന്ദരമായ കടൽത്തീരവും സാംസ്ക്കാരിക പൈതൃകങ്ങളും നിറഞ്ഞുനിൽക്കുന്ന ഖത്തർ ഫാമിലി ടൂറിസത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബർ അൽ ബാക്കർ പറഞ്ഞു.
ദോഹയിൽ നടന്ന ഒമ്പതാമത് വെഡിങ് പ്ലാന്നേഴ്സ് കോൺഗ്രസ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാജ്യങ്ങളുടെ ടൂറിസം മോഡലുകൾ അനുകരിക്കാൻ ഖത്തർ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം മാതൃക പിന്തുടരുമെന്നും അൽ ബാക്കർ പറഞ്ഞു.
"25 ഉം 30 ഉം 40 ഉം ദശലക്ഷം ആളുകളെ ആകർഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ആഗ്രഹങ്ങൾ വളരെ മിതമാണ്. കുടുംബങ്ങളെ ആകർഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കുടുംബങ്ങൾക്ക് ഇവിടെ സുരക്ഷിതമായി, സന്തോഷത്തോടെ സമയം ചിലവഴിക്കാം" അൽ ബാക്കർ പറഞ്ഞു.
"വിവാഹ ആഘാഷങ്ങൾക്കും വിവാഹ ചടങ്ങുകൾക്കും ഏറ്റവും അനുയോജ്യമാണ് ഖത്തർ. വിവാഹം ഇവിടെ നടത്തണമെന്ന് മാത്രമല്ല ഹണിമൂൺ ഇവിടെ ചിലവഴിക്കണമെന്നും തുടർച്ചയായി ഹണിമൂൺ ആഘോഷിക്കാൻ ഇവിടെ വരണമെന്നതുമാണ് ഞങ്ങളുടെ ആഗ്രഹം," അൽ ബാക്കർ പറഞ്ഞു. .
വിദേശികളെ ആകർഷിക്കാനും ഇവിടെ താമസിക്കാനും നിരവധി വൻകിട പദ്ധതികൾ ഖത്തർ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.