// // // */ E-yugam


ഈയുഗം ന്യൂസ്
March  16, 2023   Thursday   04:54:00pm

news



whatsapp

ദോഹ: ലോക നാടക ദിനത്തോടും നാടക സൗഹൃദം ദോഹയുടെ എട്ടാം വാർഷികത്തോടും അനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് സ്കൗട്ട് ആൻഡ് ഗെയ്ഡ്സ് ഓഡിറ്റോറിയം ഹാളിൽ നടക്കുന്ന ചക്കരപ്പന്തൽ എന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രമുഖ നാടക-സിനിമാ നടൻ അപ്പുണ്ണി ശശി ദോഹയിലെത്തി.

ദോഹ വിമാനത്താവളത്തിൽ പ്രസിഡന്റ് മജീദ് സിംഫണി, ജനറൽ സെക്രട്ടറി ആഷിക് മാഹി, മുൻ പ്രസിഡന്റ് രാജേഷ് രാജൻ, വൈസ് പ്രസിഡന്റ് ജമാൽ വേളൂർ, ജോയന്റ് സെക്രട്ടറി നവാസ് ഗുരുവായൂർ എന്നിവർ ചേർന്ന് അപ്പുണ്ണി ശശിയെ സ്വീകരിച്ചു..

[നാടക സൗഹൃദം ദോഹ അതിന്റെ എട്ടാമത് വാർഷികവും ലോക നാടക ദിനവും ആഘോഷിക്കുയാണ്. ലോക നാടക ദിനം മാർച്ച് 27 റംസാൻ വ്രതക്കാലമായതിനാൽ മാർച്ച് 18 ശനിയാഴ്ച നാടക സൗഹൃദം ദോഹ-CEPROTEK-ചക്കരപ്പന്തൽ എന്ന പേരിൽ അബൂ ഹമൂറിലെ ഖത്തര് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷൻ ഹാളിൽ നടക്കും.

ലോക നാടക ദിനത്തോടനുബന്ധിച്ചുള്ള പ്രഭാഷണം നിർവ്വഹിക്കുന്നത് ശ്രീ പി.എ.അബ്ദുൽ കരീം ആണ് . കൂടാതെ നാടകസൗഹൃദം അംഗംങ്ങൾ അവതരിപ്പിക്കുന്ന മനോഹരമായ കലാപരിപാടികളും ഉണ്ടായിരിക്കും.

തിരക്ക് പരിഗണിച്ചു പ്രവേശനം നിയന്ത്രിക്കുന്നതാണ്. പാസുകൾക്കും സഹകരണങ്ങൾക്കും 55817475, 55534825, 55982274 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Comments


Page 1 of 0