// // // */
ഈയുഗം ന്യൂസ്
March 14, 2023 Tuesday 06:47:30pm
ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ദോഹയിലെ സംഘടനയായ അനക്സ് ഖത്തർ, സിൽഫെസ്റ്റാ'23 എന്ന പേരിൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന അനക്സിൻറെ രജത ജൂബിലി ആഘോഷങ്ങൾക്ക് മാർച്ച് 17 മുതൽ തുടക്കം കുറിക്കുകയാണ്.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ കോളേജ് അലുംമിനികളെ പങ്കെടുപ്പിച്ചു കൊണ്ട് വക്രയിലെ ഖത്തർ അക്കാദമിയിൽ വെച്ച് സെവൻസ് ഫുട്ബാൾ മത്സരങ്ങൾ മാർച്ച് 17, 18 തീയ്യതികളിലായി നടത്തും.
പങ്കെടുക്കാൻ താൽപര്യപ്പെടുന്ന അലുംമിനി ഭാരവാഹികൾ 33371112 എന്ന നമ്പറിൽ മാർച്ച് 14ന് വൈകുന്നേരത്തിന് മുമ്പായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്നുള്ള മാസങ്ങളിലായി ടെക്നിക്കൽ സെമിനാരുകൾ, ക്വിസ്സ്, ലൈവ് മ്യുസിക്കൽ ബാൻറോടു കൂടിയ മെഗാ കലാസാംസ്കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സിൽഫെസ്റ്റാ'23 ചെയർമാൻ സന്തോഷ് എം. എൻ, അനെക്സ് പ്രസിഡൻറ് ആഷിക്ക് അഹമദ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.