// // // */ E-yugam


ഈയുഗം ന്യൂസ്
March  14, 2023   Tuesday   06:38:09pm

news



whatsapp

ദോഹ: ഖത്തറിലെ ആദ്യത്തെ ദേശീയ പ്രീപെയ്‌ഡ്‌ കാർഡ് ഖത്തർ സെൻട്രൽ ബാങ്ക് ഔദ്യോഗികമായി പുറത്തിറക്കി.

ഹിംയൻ (Himyan) എന്ന പേരിലറിയപ്പെടുന്ന കാർഡ് ഉപഭോക്താക്കൾക്ക് വളരെ പ്രയോജനപ്പെടുമെന്നും സുരക്ഷിതവും സൗകര്യപ്രദവുമാണെന്നും സെൻട്രൽ ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് സെൻട്രൽ ബാങ്കിന്റെ ലക്ഷ്യം.

ഹിംയൻ കാർഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

രാജ്യത്തെ എല്ലാ ബാങ്കുകളും ഹിംയൻ കാർഡ് ഇഷ്യൂ ചെയ്യും. മറ്റു ബാങ്ക് കാർഡുകൾ പോലെ വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എം മെഷീനുകളിലും ഓൺലൈൻ പയ്മെന്റ്റ് നടത്താനും ഹിംയൻ കാർഡ് ഉപയോഗിക്കാവുന്നതാണ്.

പ്രീപെയ്‌ഡ്‌ ടെലിഫോൺ കാർഡ് പോലെ ഹിംയൻ കാർഡിലേക്ക് ആദ്യം പണം ട്രാൻസ്ഫർ ചെയ്യണം. ഇങ്ങിനെ ട്രാൻസ്ഫർ ചെയ്യുന്ന പണം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. പണം തീർന്നാൽ ടെലിഫോൺ കാർഡ് റീചാർജ് ചെയ്യുന്നപോലെ പോലെ വീണ്ടും പണം റീഫിൽ ചെയ്യാം.

ഹിംയൻ കാർഡ് ഖത്തറിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക.

ഹിംയൻ കാർഡ് സന്ദർശകർക്ക് പ്രയോജനപ്പെടും. ക്യാഷ് ഉപയോഗിക്കുന്നതിന് പകരം കാർഡ് ഉപയോഗിക്കാം.

ഹിംയൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കില്ല. അതായത് ഹിംയൻ കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാം.

കാർഡ് ലഭിക്കാൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല.

ഹിംയൻ കാർഡ് ലഭ്യമാണെന്ന് ഖത്തർ ഇസ്ലാമിക് ബാങ്ക്, ഖത്തർ ഇന്റെര്നെഷണൽ ഇസ്ലാമിക് ബാങ്ക്, ഖത്തർ നാഷണൽ ബാങ്ക് പോലെയുള്ള നിരവധി ബാങ്കുകൾ അറിയിച്ചു.

"ദൈനം ദിന ചെലവുകൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യപ്രദവും സുരക്ഷിതവുമായ കാർഡാണ് ഹിംയൻ. ഫാമിലി ബഡ്ജറ്റിന് സഹായിക്കുന്നു എന്നതാണ് ഞാൻ ഈ കാർഡിൽ കാണുന്ന പ്രത്യേകത. ഒരു മാസത്തേക്കുള്ള അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനുള്ള ഒരു നിശ്ചിത തുക ഈ കാർഡിൽ ഡെപ്പോസിറ്റ് ചെയ്‌താൽ ആ തുക മാത്രം ഉപയോഗിക്കാം. കുടുംബാംഗങ്ങൾക്കും ഈ കാർഡ് നൽകാവുന്നതാണ്. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ നൽകുന്നത് മൂലമുള്ള റിസ്കുകൾ ഇതുവഴി ഒഴിവാക്കാം," ഒരു സാമ്പത്തിക വിദഗ്ധൻ ഈയുഗത്തോട് പറഞ്ഞു.

അറബ് നാടുകളിൽ കച്ചവടക്കാർ ഉപയോഗിക്കുന്ന പണസഞ്ചിയാണ് ഹിംയൻ.

Comments


  

Page 1 of 1