// // // */
ഈയുഗം ന്യൂസ്
March 14, 2023 Tuesday 02:55:01pm
ദോഹ: കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യം ഇന്ത്യ.
രണ്ടാം സ്ഥാനം സൗദി അറേബ്യക്കും മൂന്നാം സ്ഥാനം ഖത്തറിനുമാണ്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് 2018 മുതൽ 2022 വരെയുള്ള ആയുധ വ്യാപാര കണക്കുകൾ പുറത്തുവിട്ടത്.
റഷ്യയും ഫ്രാൻസും ഇസ്രായേലുമാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിറ്റതെങ്കിൽ ഖത്തർ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് അമേരിക്ക, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നാണ്.
ആയുധം വാങ്ങുന്നതിൽ ആറാം സ്ഥാനത്തുനിന്നും ഖത്തർ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതായത് ഇറക്കുമതിയിൽ 311 ശതമാനം വർദ്ധനവ്.
രണ്ടാം സ്ഥാനത്തുള്ള സൗദി ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് അമേരിക്ക, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്.
മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള 54 ശതമാനം ആയുധങ്ങളും നൽകുന്നത് അമേരിക്കയാണ്. ഫ്രാൻസ് 12 ശതമാനവും റഷ്യ 8.6 ശതമാനവും ഇറ്റലി 8.4 ശതമാനവും ആയുധങ്ങൾ നൽകുന്നതായി സ്റ്റോക്ക്ഹോം റിപ്പോർട്ട് പറയുന്നു.
അതേസമയം പട്ടികയിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ യു.എ.ഇ ഇല്ല. പതിനൊന്നാം സ്ഥാനമാണ് യു.എ.ഇ ക്ക്.