// // // */ E-yugam


ഈയുഗം ന്യൂസ്
March  13, 2023   Monday   05:29:30pm

news



whatsapp

ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇ ഗേറ്റ് ഉപയോഗിക്കുന്ന ഖത്തർ പൗരന്മാർക്കും നിവാസികൾക്കും ഇമ്മിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് നാല്പത് സെക്കൻഡുകൾ മാത്രം.

ഖത്തറിലേക്കുള്ള യാത്ര അത്രയും സുഖകരമാണെന്ന് അയർപോർട്സ് പാസ്പോര്ട്ട് ഡിപ്പാർട്മെന്റ് ഓഫീസർ മേജർ മുഹമ്മദ് മുബാറക് അൽ ബുഅനൈൻ പറഞ്ഞു. പോകുമ്പോഴും വരുമ്പോഴും യാത്രക്കാരുടെ ഇഷ്ടംപോലെ ഇലക്ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇ ഗേറ്റ് കൗണ്ടറിൽ ഒരു യാത്രക്കാരന് 30 മുതൽ 40 വരെ സെക്കൻഡുകൾ മാത്രം എടുക്കുമെന്നും കൂടുതൽ സമയമെടുത്താൽ കൂടുതൽ വിവരം ആവശ്യമുള്ളതുകൊണ്ടാണെന്നും ഖത്തർ റേഡിയോയുമായുള്ള അഭിമുഖത്തിൽ മേജർ അൽ ബുഅനൈൻ പറഞ്ഞു.

ഇ ഗേറ്റ് ഉപയോഗിക്കുന്നവർക്ക്‌ ഇമ്മിഗ്രേഷൻ ഓഫിസറുമായി സംസാരിക്കേണ്ട ആവശ്യമില്ല.

യാത്ര പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഒരു യാത്രക്കാരന് സാധാരണ ഇമ്മിഗ്രേഷൻ കൗണ്ടറോ അല്ലെങ്കിൽ ഇ ഗേറ്റോ തിരഞ്ഞെടുക്കാവുന്നതാണ്.

Comments


Page 1 of 0