// // // */ E-yugam


ഈയുഗം ന്യൂസ്
March  13, 2023   Monday   12:04:25pm

news



whatsapp

ദോഹ: ഡൽഹിയിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി കറാച്ചി എയർപോർട്ടിൽ ഇറക്കി.

തിങ്കളാഴ്ച രാവിലെ പുറപ്പെട്ട 6E-1736 വിമാനം മെഡിക്കൽ എമർജൻസി മൂലം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായും വിമാനം ഇറക്കാൻ പൈലറ്റ് അനുമതി തേടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 60 വയസ്സുള്ള ഒരു നൈജീരിയൻ യാത്രക്കാരൻ വിമാനം ലാൻഡ് ചെയ്തപ്പോഴേക്കും മരണപ്പെട്ടതായി കറാച്ചി എയർപോർട്ട് മെഡിക്കൽ ടീം അറിയിച്ചു..

നാല് മണിക്കൂറിന് ശേഷം വിമാനം ഡൽഹിയിലേക്ക് തിരിച്ചുപോയി..

വിമാനം കറാച്ചിയിൽ ഇറാക്കിയതായും യാത്രക്കാരൻ മരണപ്പെട്ടതായും ഇൻഡിഗോ എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

Comments


Page 1 of 0