// // // */
ഈയുഗം ന്യൂസ്
March 12, 2023 Sunday 05:11:11pm
ദോഹ: സൗദി അറേബ്യയിൽ ഒരു പുതിയ ദേശീയ വിമാനക്കമ്പനി കൂടി -- റിയാദ് എയർ.
നൂറു ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള റിയാദ് എയർ സൗദിയെ മേഖലയിലും അന്താരാഷ്‌ട്ര തലത്തിലും പുതിയ ശക്തിയായി വളർത്താൻ സഹായിക്കുന്നതാണ്.
സൗദി പ്രധാനമന്ത്രി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആണ് റിയാദ് എയർ രൂപീകരിച്ചതായി പ്രഖ്യാപനം നടത്തിയത്.
റിയാദിനെ പുതിയ ഹബ്ബായി വളർത്തുകയാണ് ലക്ഷ്യം. പുതിയ വിമാന കമ്പനി പ്രവാസികൾക്ക് ഗുണം ചെയ്യും.
നിരവധി വിസ ഇളവുകളും സാമ്പത്തിക പദ്ധതികളും പ്രഖ്യാപിച്ച് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ് സൗദി അറേബ്യ.
യാസിർ അൽ റുമയ്യാൻ ആണ് റിയാദ് എയർ ചെയര്മാൻ. ടോണി ഡഗ്ലസ് ആണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
പുതിയ വിമാന കമ്പനി രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള സർവീസ് നൽകുമെന്നും അധികൃതർ അറിയിച്ചു.