// // // */ E-yugam


ഈയുഗം ന്യൂസ്
March  12, 2023   Sunday   04:30:49pm

news



whatsapp

ദോഹ: വേൾഡ് കപ്പിൽ ഖത്തറിന്റെ ദയനീയ പരാജയത്തിന് ശേഷം പുറത്താക്കപ്പെട്ട ഖത്തർ ഫുട്ബോൾ കോച്ച് ഫെലിക്സ് സാഞ്ചസ് ഇക്വഡോർ ടീമിന്റെ കോച്ച് ആയി ചുമതലയേറ്റു.

ഇക്വഡോർ നാഷണൽ ഫുട്ബോൾ ഫെഡറേഷൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.

വേൾഡ് കപ്പിൽ ഇക്വഡോറിന്റെയും പെർഫോമൻസ് ദയനീയമായിരുന്നു. ഒരു കളിയിൽ മാത്രമാണ് ഇക്വഡോർ വിജയിച്ചത്. എന്നാൽ അത് ആദ്യ ദിവസം തന്നെ ആതിഥേയരായ ഖത്തറിനെതിരെ ആയിരുന്നെന്നതും ശ്രദ്ധേയമാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ പരാജയപ്പെടുത്തിയത്.

ഖത്തറിന് ഒരു മത്സരത്തിലും വിജയിക്കാനായില്ല. 47 കാരനായ സാഞ്ചസ് സ്പെയിൻ സ്വദേശിയാണ്.

ഇക്വഡോറും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ട് സൗഹൃദ മത്സരങ്ങളാണ് സാഞ്ചസിന്റെ ആദ്യത്തെ വെല്ലുവിളി.

അര്ജന്റീനക്കാരനായ ഗുസ്താവോ അൽഫാറോയായിരുന്നു ഇക്വഡോർ കോച്ച്. വേൾഡ് കപ്പ് പരാജയത്തിന് ശേഷം അദ്ദേഹം രാജിവെച്ച ഒഴിവിലാണ് സാഞ്ചേസ് നിയമിതനായത്.

Comments


Page 1 of 0