// // // */ E-yugam


ഈയുഗം ന്യൂസ്
March  09, 2023   Thursday   05:05:42pm

news



whatsapp

ദോഹ: മാപ്പിള പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന ഓ എം കരുവാരകുണ്ടിന് മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം സ്നേഹാദരം ഒരുക്കി.

ആകാശഭൂമിക്കിടയിലെ സമകാലിക വിഷയങ്ങളെ സാധാരണ മനുഷ്യർക്ക് പ്രാപ്യമാക്കുന്ന രീതിയിൽ ആവിഷ്കരിക്കുവാൻ മാപ്പിളപ്പാട്ട് എന്ന കലാശാഖക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഓ എം അഭിപ്രായപ്പെട്ടു. കത്തുപാട്ടിന്റെയും കിസ്സ പാട്ടിന്റെയും നാൾവഴികളും ഇശൽ രാമായണം എഴുതാൻ ഉണ്ടായ സാഹചര്യങ്ങളും അദ്ദേഹം പരിപാടിയിൽ പങ്കുവെച്ചു.

ജീവിച്ചിരിക്കുന്ന പ്രതിഭകളെ ആദരിക്കുവാൻ പ്രവാസ നാട് കാണിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ന് ഈ മേഖല നേരിടുന്ന മൂല്യച്യുതിയെയും കോപ്പിറൈറ്റ് ലംഘനങ്ങളെയും അദ്ദേഹം പരിപാടിയിൽ തുറന്നു കാട്ടി. വക്രയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിക്ക് ആർട്സ് കൺവീനർ ഹരിശങ്കർ സ്വാഗതം ആശംസിച്ചു. ചീഫ് കോഡിനേറ്റർ ഉസ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് വി സി മഷ്ഹൂദ് അധ്യക്ഷത വഹിച്ച ചടങ്ങിനു എം ടി നിലമ്പൂർ, റസിയ ഉസ്മാൻ, കോയ കൊണ്ടോട്ടി, മുഹ്സിൻ തൈക്കുളം എന്നിവർ ആശംസയും ട്രഷറർ കേശവദാസ് നന്ദിയും പറഞ്ഞു.

ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഓ എം കരുവാരക്കുണ്ടിനെ സദസ്സിന് പരിചയപ്പെടുത്തി. മാഷിന്റെ പാട്ടുകളെ ഉൾപ്പെടുത്തി വൈസ് പ്രസിഡണ്ട് ഹംസക്കയുടെ നേതൃത്വത്തിൽ ഫൈസൽ കുപ്പായി, ഇഹ്സാൻ, ഫൈസൽ, അജ്മൽ എന്നിവർ നയിച്ച ഗാനമേള സദസ്സിനെ മാറ്റുകൂട്ടി.

ഓ എം മാഷിനുള്ള മൊമെന്റോ പ്രസിഡണ്ട് വിസി മഷ്ഹൂദ് കൈമാറി. മാഷിനുള്ള സ്നേഹോപഹാരങ്ങൾ സുരേഷ് പണിക്കർ, ഷംല ജാഫർ എന്നിവർ കൈമാറി.

ഡോക്ടർ ഷഫീഖ് താപ്പി മമ്പാട്, നിയാസ് പൊന്നാനി, നൗഫൽ കട്ടുപ്പാറ, നബ്ഷാ മുജീബ്, അനീസ് കെ ടി, ഇർഫാൻ പകര, മൈമൂന സൈനുദ്ദീൻ, അബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Comments


Page 1 of 0