// // // */
ഈയുഗം ന്യൂസ്
March 08, 2023 Wednesday 12:37:19pm
ദോഹ: നഷ്ട്ടപ്പെട്ടു പോകുന്ന സൗഹൃദങ്ങൾ വീണ്ടെടുക്കാൻ ഐ.സി.എഫ് *സ്നേഹ കേരളം* പ്രവാസത്തിന്റെ കരുതൽ എന്ന കാമ്പയിൻ ആചരിക്കുന്നു.
കാമ്പയിനിന്റെ ഭാഗമായി ഖത്തർ ഉമ്മുസലാൽ സെക്ടർ കമ്മറ്റി സംഘടിപ്പിക്കുന്ന ചർച്ചാ സംഗമം - ചായ ചർച്ച 2023 മാർച്ച് 10 വെള്ളി 1 PM ന് ഉമ്മുസലാൽ അലിയിൽ വെച്ച് നടക്കും.
സംഗമത്തിൽ സുഹൈൽ കുറ്റിയാടി മോഡറേറ്റർ ആയിരിക്കും. ഇ എ നാസർ കെ എം സി സി, സുഹാസ് പാറകണ്ടി സംസ്‌കൃതി, അജറ്റ് എബ്രഹാം തോമസ് ഇൻഗാസ് ഖത്തർ, ഷഫീഖ് അറക്കൽ ഇന്ത്യൻ മീഡിയാ ഫോറം, മുഹമ്മദ് മഅ്‌റൂഫ് രിസാല സ്റ്റഡി സർക്കിൾ, നംഷീർ ബഡേരി ഖത്തർ മലയാളി എഫ് ബി ഗ്രൂപ്പ്, ഷെഫിൻ വാടാനപ്പള്ളി മാപ്പിള കലാ അക്കാദമി, ആസിഫ് അബ്ബാസ് അൽ ബുർഹാൻ ഗ്രൂപ്പ്, മുബാറക്ക് സിൽക്കോ ഗ്രൂപ്പ്, ശുക്കൂർ ഗ്രേറ്റ് ഹൈപ്പർ മാർക്കറ്റ്, വിജയ കുമാർ കൊല്ലം, ബിനീഷ് എരമംഗലം, അബ്ദുൽ സമദ് സിഡ്‌നി ഗ്രൂപ്പ്, തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ, ബിസിനസ് രംഗത്തുള്ള വ്യക്തിത്വങ്ങൾ സംബന്ധിക്കും.
"സാംസ്‌കാരികമായും ചരിത്രപരമായും, മാനവികമായും ഉയരെ നിൽക്കുന്ന നാടാണ് നമ്മുടെ കേരളം. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സാമുദായിക സൗഹൃദത്തിൻ്റെ പെരുമ ലോകത്തിന് തന്നെ മാതൃകയാണ്. എന്നാൽ ഇത്തരം മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് ശക്തിപ്പെട്ട് വരികയാണ്.. ഒന്നിക്കരുതെന്നും അടുക്കരുതെന്നും ആഗ്രഹിക്കുന്നവർക്ക് മുമ്പിൽ ഒന്നാണെന്ന മുദ്രാവാക്യം ഉയർത്തുന്ന സാമൂഹ്യ മുന്നേറ്റത്തിന് വലിയ പ്രസക്തിയുണ്ട്," ഷൗക്കത്ത് സഖാഫി, മുജീബ് സഖാഫി, മുസ്തഫ നരിപ്പറമ്പ്, നജീബ് കാളാച്ചാൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.