// // // */
ഈയുഗം ന്യൂസ്
March 05, 2023 Sunday 07:12:44pm
ദോഹ: ജി.സി.സി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാർക്കായി സംഘപിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിന് ആൽഫ ക്യാമ്ബ്രിഡ്ജ് സ്കൂളിൽ സമാപനം.
റിയാദ മെഡിക്കൽ സെന്റർ മുഖ്യ പ്രായോജകരായ ചാമ്പ്യൻഷിപ്പിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 50 ഓളം ടീമുകൾ പങ്കെടുത്തു.
വാശിയേറിയ മത്സരങ്ങളിൽ മെൻസ് ഡബിൾസ് വിഭാഗത്തിൽ അനസ് റെജിൻ സഖ്യം ജേതാക്കളും ഷബീർ സെൽവരാജ് സഖ്യം റണ്ണേഴ്സും ആയി.
മെൻസ് സിംഗിൾസ് വിഭാഗത്തിൽ ജയിന്റോ ജേതാവും റെജിൻ റണ്ണേഴ്സും ആയപ്പോൾ വിമൻസ് സിംഗിൾസ് വിഭാഗത്തിൽ ആശ്ന ബഷീർ ജേതാവും റെമിത റണ്ണേഴ്സും ആയി.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ശബ്ബീർ ഖാൻ ആശ്ന ബഷീർ സഖ്യം ജേതാക്കളും ജയിന്റോ റെൻസി സഖ്യം റണ്ണേഴ്സും ആയി.
യുണീഖ് പ്രസിഡന്റ് ശ്രീമതി മിനി സിബിയും സെക്രട്ടറി സാബിത് പാമ്പാടിയും ചേർന്ന് ഉത്ഘാടനം ചെയ്ത ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഇന്റർനാഷണൽ ബാഡ്മിന്റൺ താരം ഗോട്വിൻ റിചാർഡ് ഓലൊഫ മുഖ്യ അഥിതി ആയിരുന്നു.
ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡന്റ് ഡോക്ടർ മോഹൻ തോമസ്, ഐ.സി.ബി.എഫ് സെക്രട്ടറി സാബിത് സഹീർ, ഐ.ഡി.സി പ്രധിനിധി ഡോക്ടർ ഫുവാദ്, ഐ എസ് സി മെമ്പർ ബോബൻ, ബാഡ്മിന്റൺ കോച്ച് മനോജ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
യൂണീഖ് സ്പോർട്സ് അംഗം ഹിലാൽ മുഖ്യ കോർഡിനേറ്റർ ആയ ചാമ്പ്യൻഷിൽ ഖത്തറിലെ ബാഡ്മിന്റൺ റഫറിമാരിൽ പ്രഗത്ഭരായ സുനിൽ മൂർകനാട്ട്, നന്ദനൻ, സുധീർ ഷെണോയി തുടങ്ങിയവർ മാച്ച് കൺട്രോളിംഗിന് നേതൃത്വം നൽകി.
പങ്കെടുത്തവർക്കും സ്പോൺസെസിനും പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും നന്ദിയും ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും കായിക വിഭാഗം തലവൻ നിസാർ ചെറുവത്ത് പറഞ്ഞു.
യൂണീഖ് ഇന്ത്യൻ നഴ്സുമാർക്കായി മാർച്ച് 18 ന് മിസയിദ് എം ഐ സി സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 വിലേക്ക് കോർഡിനേറ്റർ സലാഹ് പട്ടാണി എല്ലാ ഇന്ത്യൻ നഴ്‌സുമാരെയും കുടുംബത്തെയും ക്ഷണിച്ചു.