// // // */
ഈയുഗം ന്യൂസ്
March 05, 2023 Sunday 07:05:04pm
ദോഹ: സ്വന്തം ജീവിതം സമൂഹത്തിനായി സമർപ്പിച്ച സമുദായ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ്‌വി.
ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിനകത്തും സമുദായങ്ങൾ തമ്മിലും ഐക്യവും സൗഹാർദ്ധവും നിലനിർത്താൻ ജീവിതത്തിലുടനീളം അദ്ദേഹം പരിശ്രമിച്ചു. സത്യസന്ധതയും ആത്മാർത്ഥതയും മുഖമുദ്രയാക്കി കേരളത്തിന്റെ ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിനായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
ഡോ. സുബൈർ ഹുദവി ചേകനൂർ പ്രസംഗിച്ചു.
കെ. മുഹമ്മദ് ഈസ, സലിം നാലകത്ത്, അബ്ദുന്നാസർ നാച്ചി, ഡോ.അബ്ദുസമദ്, കോയ കൊണ്ടോട്ടി, യു ഷാഫി ഹാജി, അലി മൊറയൂർ തുടങ്ങിയവർ സംബന്ധിച്ചു.
അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, ലയിസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ് എന്നിവർ നേതൃത്വം നൽകി.