// // // */ E-yugam


ഈയുഗം ന്യൂസ്
February  13, 2023   Monday   03:43:06pm

news



whatsapp

ദോഹ: ഫെബ്രുവരി 14 ന് നടക്കുന്ന ഖത്തർ ദേശീയ കായിക ദിനത്തിൽ രാവിലെ 8 മണിമുതൽ ഉച്ചക്ക് 12 മണിവരെ ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിൽ വിവിധ സൗഹൃദ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്‌കൃതി അറിയിച്ചു.

ഈ വർഷത്തെ സംസ്കൃതി സ്പോർട്സ് ഡേയോട് അനുബന്ധിച്ചു ഒരു മാസം നീണ്ട് നിൽക്കുന്ന വിവിധ കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

മാർച്ച് 17-ന് നടക്കുന്ന സംസ്‌കൃതി സ്പോർട്സ് ഡേയിൽ പരിപാടികൾക്ക് സമാപനമാകും. അന്നേ ദിവസം ഒരു പകൽ നീണ്ടുനിൽക്കുന്ന വിവിധ മത്സരങ്ങൾ സ്പോർട്സ് ഡേയുടെ ഭാഗമായി അരങ്ങേറും.

സംസ്‌കൃതി സ്പോർട്സ് ഡേയുടെ കിക്ക് ഓഫ് ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിൽ നടക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Comments


Page 1 of 0