// // // */
ഈയുഗം ന്യൂസ്
February 13, 2023 Monday 03:21:50pm
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിൻറെ ഒൻപതാമത് എഡിഷൻ ചൊവ്വാഴ്ച രാവിലെ 7മണി മുതൽ വക്ര സ്പോർട്സ് ക്ലബ്ബിൽ അരങ്ങേറും. മത്സരനടത്തിപ്പിൻറെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ചാലിയാർ ദോഹ ഭാരവാഹികൾ അറിയിച്ചു.
"ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2023" വോളി ലോകകപ്പ് തരാം മുബാറക്ക് ദാഹി ഉത്ഘാടനം ചെയ്യും. 2014-ൽ ബ്രസീലിൽ നടന്ന ക്ലബ് ലേകകപ്പ് ടീം അംഗമാണ്, ഓസ്ട്രിയ 2018 ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ഉൾപ്പെടെ അനേകം മെഡലുകളും നേടിയിട്ടുണ്ട്.
കൂടാതെ ഖത്തറിലെ മറ്റു പ്രമുഖ സ്പോർട്സ് താരങ്ങളും പരിപാടിയിൽ സംബന്ധിക്കും.
ചാലിയാർ തീരദേശത്തുള്ള 24 പഞ്ചായത്തുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കുമായി വ്യത്യസ്ത ട്രാക്കിലും ഫീൽഡിലുമായാണ് മത്സരങ്ങൾ അരങ്ങേറുക. വക്ര സ്പോർട്സ് ക്ലബിന് സമീപത്തുള്ള റൗണ്ട്എബൗട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ വ്യത്യസ്ത പഞ്ചായത്തുകളുടെ ലേബലിൽ 3000 ത്തിലധികം ആളുകൾ പങ്കെടുക്കും.
വിവിധ പഞ്ചായത്തുകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യങ്ങളായ പ്ലോട്ടുകളും വർണശബളമായ ദൃശ്യവിസ്മയങ്ങളും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കും
റിയാദ മെഡിക്കൽ സെന്റര് ടൈറ്റിൽ സ്പോൺസറും മാർക്ക് എയർ കണ്ടിഷനിംഗ് & റഫ്രിജറേഷൻ മെയിൻ സ്പോൺസറുമായാണ് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൻറെ ഒൻപതാം എഡിഷൻ അരങ്ങേറുന്നത്.