// // // */ E-yugam


ഈയുഗം ന്യൂസ്
February  11, 2023   Saturday   01:22:36am

news



whatsapp

ദോഹ: ജനങ്ങളുടെ മേൽ അധികഭാരം ചുമത്തി നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുകയും പെട്രോളിനും ഡീസലിനും സെസ്സ് ഏർപ്പെടുത്തുകയും ചെയ്ത ഇടതുസർക്കാർ വായുവിന് പോലും സെസ്സ് കൊണ്ടുവരാനുള്ള ഗവേഷണത്തിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്.

ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കെഎംസിസി ഓഫീസിൽ നടന്ന പരിപാടിയിൽ കെഎംസിസി നേതാക്കളായ സലിം നാലകത്ത്, മുസ്തഫ ഹാജി, ഇസ്മായിൽ ഹാജി മങ്കട, അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ റഫീഖ് കൊണ്ടോട്ടി ഉപഹാരം കൈമാറി.

ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ നന്ദിയും പറഞ്ഞു.

ഭാരവാഹികളായ മെഹബൂബ് നാലകത്ത്‌ , അബ്ദുൽ മജീദ് പുറത്തൂർ, ശരീഫ് വളാഞ്ചേരി, മുനീർ പടർക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments


Page 1 of 0