// // // */
ഈയുഗം ന്യൂസ്
February 11, 2023 Saturday 01:06:38am
ദോഹ: വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിൽ 'WMF Qatar Sport Eve 2023' ഹിലാൽ കേംബ്രിഡ്ജ് സ്കൂളിൽ വെച്ച് പ്രൗഢ ഗംഭീരമായി നടന്നു.
കായിക മേളയുടെ ഔപചാരിക ഉദ്ഘാടനം WMF ഗ്ലോബൽ കോർഡിനേറ്റർ ശ്രീ പൗലോസ് തേപ്പാല നിർവഹിച്ചു കൊണ്ട് ഈ വർഷത്തെ WMF കായിക പദ്ധതികൾക്ക് തുടക്കം കുറിച്ചു .
WMF ഖത്തർ സ്പോർട്സ് രംഗത്ത് കേരളത്തിൽ ചെയുന്ന ആദ്യ പ്രൊജക്റ്റായ WMF Qatar - MCPL ( മായാബസാർ ക്രിക്കറ്റ് പ്രീമിയം ലീഗ് )ന്റെ പോസ്റ്റർ പ്രകാശനം WMF മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ റിജാസ് ഇബ്രാഹിം നിർവ്വഹിച്ചു .
ആവേശകരമായ പ്രൊഫഷണൽ വടം വലി മത്സരത്തിൽ ടീം തിരൂർ ചാമ്പ്യന്മാരായി. പതിനാറു പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾ പങ്കെടുത്ത പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരത്തിൽ ഖത്തർ മേറ്റ്സ് ജേതാക്കളായി . സ്ത്രീകളുടെ വടം മത്സരങ്ങളിൽ 365 മല്ലു ഫിറ്റ്നസ് ക്ലബ് ചാമ്പ്യൻ മാരായി.
തുടർന്ന് നടന്ന സമാപന ചടങ്ങുകളിൽ അതിഥികളായി ലോക കേരള സഭ അംഗങ്ങളായ ശ്രീ ജയരാജ്, ,റഊഫ് കൊണ്ടോട്ടി,ആട് 2 ഫെയിം ശ്രീ ഹരിപ്രസാദ്,സ്‌കൈ വേ ഗ്രൂപ് ജനറൽ മാനേജർ സഞ്ജു എന്നിവർ പങ്കെടുത്തു.
വേൾഡ് മലയാളീ ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ പ്രവർത്തനങ്ങൾക്കു തുടക്കം മുതൽ നൽകുന്ന സമഗ്ര സംഭവനയ്ക്കും സംഘടനയുടെ വളർച്ചയ്ക്കായുള്ള പരിശ്രമങ്ങൾക്കുമുള്ള അംഗീകാരമായി വേൾഡ് മലയാളീ ഫെഡറേഷൻ മിഡിൽ ഈസ്റ്റ് പ്രെസിഡന്റ് ശ്രീ റിജാസ് ഇബ്രാഹീമിനെ പൊന്നാടയണിയിച് വേദിയിൽ ആദരിച്ചു .
ഖത്തർ ഓർക്കസ്ട്ര ടീമിന്റെ ഗാനമേളയോട് കൂടി അവസാനിച്ച മേളയ്ക്ക് പ്രോഗ്രാം കൺവീനർമാരായ അനീഷ് ഇബ്രാഹിം ,അജാസ് അലി ,ദോഹ അലി ,മൻസൂർ മൊയ്‌ദീൻ, ഖത്തർ നാഷണൽ സെക്രെട്ടറി രുഷാര റിജാസ്, ട്രെഷറർ അനീഷ് ജോസ്, പ്രെസിഡന്റ് സുനിൽമാധവൻ,,ജയശ്രീ സുരേഷ് ,റിജാസ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി .
എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകല പ്രകാശൻ ,സുരേഷ് ബാബു അജ്മൽ അലി, പ്രീതി രാജു,ഹനാസ് എന്നിവരുടെ മികച്ച പിന്തുണയോടൊപ്പം കൗൺസിൽ അംഗങ്ങളായ അൻവർ, അർഷാദ് ,രാജേഷ്, മിഥുൻ ,റാണി സുനിൽ, പ്രകാശൻ,സുരേഷ് പിള്ള, റാഫി തുടങ്ങിയവരുടെ നിസ്വാർത്ഥ സേവനവും കാണികളുടെ ആവേശവും പ്രതികൂല കാലാവസ്ഥയിലും കായികമേളയുടെ മാറ്റു കൂട്ടി .
സമാപന ചടങ്ങിൽ പരിപാടിയുമായി സഹകരിച്ച സ്പോൺസേർസ് Tea time, Victoria Gold & Diamonds, SIGNMAX, Skyway Group, Asian medical, V EYE P Opticals Swiss time, Tandoor king, Yokohama എന്നിവർക്ക് നന്ദി അറിയിച്ചു.