// // // */
ഈയുഗം ന്യൂസ്
February 11, 2023 Saturday 11:29:50am
ദോഹ: ഖത്തറിലെ റീടൈൽ ഫാർമസി മേഖലയിൽ രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫാർമാ കെയർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു.
പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ യൂസഫ് അലി ഹസൻ അൽ മുഹന്നദി, ലുലു ഹൈപ്പർ മാർക്കറ്റ് റീജിയണൽ ഡയറക്ടർ എം.ഒ ഷൈജൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു .
മരുന്നുകൾ, കോസ്മെറ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പുതിയ ഫാർമസിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഫാർമ കെയർ ഗ്രൂപ്പ് ചെയർമാൻ ഹാരിഫ് എം.എ ,
മാനേജിങ് ഡയറക്ടർ നൗഫൽ കട്ടയാട്ട് എന്നിവർ അറിയിച്ചു.