// // // */
ഈയുഗം ന്യൂസ്
February 07, 2023 Tuesday 04:13:17pm
ദോഹ: നാളെ (ബുധനാഴ്ച) മുതൽ മിതവും ശക്തവുമായ കാറ്റടിക്കുമെന്നും തണുപ്പ് കൂടുമെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച വരെ ഈ കാലാവസ്ഥ തുടരും.
പല സ്ഥലങ്ങളിലും പൊടിക്കാറ്റടിക്കും. ദോഹക്ക് പുറത്തും തെക്കു ഭാഗങ്ങളിലും കൂടുതൽ തണുപ്പ് അനുഭവപ്പെടും.
"താപനിലയിൽ ഇന്ന് രേഖപ്പെടുത്തിയ വർദ്ധനവ് നാളെ ഗണ്യമായി കുറയും. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ് തണുപ്പ് കൂടാൻ കാരണം," കാലാവസ്ഥാ കേന്ദ്രം ട്വിറ്ററിൽ കുറിച്ചു.