// // // */ E-yugam


ഈയുഗം ന്യൂസ്
February  07, 2023   Tuesday   01:26:46pm

news



whatsapp

ദോഹ: തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ തങ്ങളുടെ മൂന്ന് ജീവനക്കാർ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മരണപ്പെട്ടതായി ഖത്തർ റെഡ് ക്രെസെന്റ് അറിയിച്ചു. തുർക്കിയിലും സിറിയയിലുമായാണ് മരണപ്പെട്ടത്. മൂന്ന് പേരും ഫീൽഡ് വർക്കർമാർ ആയിരുന്നു.

ഭൂകമ്പത്തിൽ നിരവധി ജീവനക്കാർക്ക് അവരുടെ കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടതായും റെഡ് ക്രെസെന്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

തുർക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പത്തിൽ മരണസംഖ്യ 20,000 കവിയാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഓഫീസർ കാതറിൻ സ്‌മാൽവുഡ് പറഞ്ഞു.

ഭൂകമ്പത്തിൽ 5,775 കെട്ടിടങ്ങൾ തകർന്നതായി സ്ഥിരീകരിച്ചു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ സഹായം അയക്കുന്നുണ്ട്.

Comments


Page 1 of 0