// // // */
ഈയുഗം ന്യൂസ്
February 07, 2023 Tuesday 12:10:23pm
ദോഹ: അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലും 2026 ൽ നടക്കുന്ന വേൾഡ് കപ്പിൽ മത്സരിക്കാൻ യോഗ്യത നേടാൻ വേണ്ടി ഖത്തർ ടീമിന് പരിശീലനം നൽകാൻ കാർലോസ് ഖൊഇറേസിനെ പുതിയ കോച്ചായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ നിയമിച്ചു.
ഖത്തറിൽ നടന്ന വേൾഡ് കപ്പിൽ ഇറാൻ ടീമിന്റെ കോച്ചായിരുന്നു പോർച്ചുഗീസുകാരനായ കാർലോസ്.
മാർച്ച് ഒന്നിന് കാർലോസിന് 70 വയസ്സാകും.
വേൾഡ് കപ്പിൽ ഖത്തർ ടീമിന്റെ ദയനീയ പരാജയങ്ങൾക്ക് ശേഷം കോച്ച് ഫെലിക്സ് സാഞ്ചെസിന്റെ കോൺട്രാക്ട് നീട്ടിനൽകിയിരുന്നില്ല.
പോർച്ചുഗൽ, സൗത്ത് ആഫ്രിക്ക, യു.എ.ഇ, കൊളംബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെയും റയൽ മാഡ്രിഡിന്റെയും കോച്ച് ആയി കാർലോസ് പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത വേൾഡ് കപ്പിൽ മത്സരിക്കാൻ യോഗ്യത നേടാൻ ഖത്തർ ടീമിനെ പരിശീലിപ്പിക്കുക എന്നതാണ് കാർലോസിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഈ വർഷം ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കിരീടം നിലനിർത്തുക എന്നതും അദ്ദേഹം നേരിടുന്ന വെല്ലുവിളിയാണ്.