// // // */ E-yugam


ഈയുഗം ന്യൂസ്
February  05, 2023   Sunday   07:11:14pm

news



whatsapp

ദോഹ: 2017 ൽ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയതിന് ശേഷം യു.എ.ഇ ക്കും സൗദി അറേബ്യക്കുമെതിരെ ഐക്യ രാഷ്ട്ര സഭയിൽ ഖത്തർ നൽകിയ കേസ് പിൻവലിച്ചു.

ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം വംശീയ വിവേചനമായി കണ്ട് ഇരുരാജ്യങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഖത്തറിന്റെ ആവശ്യം. പ്രശ്നപരിഹാരത്തിനായി ഐക്യ രാഷ്ട്ര സഭ പ്രത്യേകം സമിതിയെ നിയോഗിച്ചു.

ഗൾഫ് പ്രതിസന്ധി പരിഹരിച്ച പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിച്ചത്.

കേസുമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് ഖത്തറും യു.എ.ഇ യും അറിയിച്ച പശ്ചാത്തലത്തിൽ സമിതിയുടെ പ്രവർത്തനം പൂർത്തിയാക്കിയതായി ഐക്യ രാഷ്ട്ര സഭ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

ദേശീയതയുടെ പേരിലാണ് ഖത്തറിനെതിരെ അയൽരാജ്യങ്ങൾ സാമ്പത്തിക-രാഷ്ട്രീയ ഉപരോധം ഏർപ്പെടുത്തിയതെന്നും അതിർത്തികൾ അടച്ചതെന്നും ഖത്തർ വാദിച്ചു. ആദ്യമായാണ് ഇത്തരം ഒരു കേസ് ഐക്യ രാഷ്ട്ര സഭയുടെ മുമ്പിലെത്തിയത്. ഉപരോധം പിൻവലിച്ചതിന് ശേഷം ഖത്തറും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലായി.

Comments


Page 1 of 0