കീമോതെറാപ്പി സ്തനാർബുദരോഗികൾക്ക് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

ഈയുഗം ന്യൂസ് ബ്യൂറോ     February  10, 2018   Saturday  

newsഅമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഇതാദ്യമായി ഇത്രയും കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

whatsapp

കീമോതെറപ്പി ലക്ഷക്കണക്കിന് സ്തനാർബുദരോഗികളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്; അതേ സമയം അവരുടെ ഹൃദയം കേടുവരുത്തിയിട്ടുമുണ്ട്; അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഇതാദ്യമായി ഇത്രയും കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹൃദയം പ്രവർതന രഹിതമാകുന്നതടക്കമുള്ള പേശീ - ധമനീ തകരാറുകൾ വരുത്തിവെക്കുമെന്ന ദോഷവും കാൻസർ ഭേദമാകുന്നു എന്ന ഗുണവും തൂക്കി നോക്കാൻ രോഗികളും ചികിൽസിക്കുന്ന ഡോക്ടർമാരും തയാറാവണമെന്ന് അസോസിയേഷന്റെ സ്പെഷലിസ്റ്റ് ടീം പറഞ്ഞു.

പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് ഹൃദ്രോഗ സാധ്യത കൂടുന്നത്:

1 ) അനിയന്ത്രിത രക്തസമ്മർദ്ദമോ കൊളസ്ട്രോളൊ നേരത്തെ തന്നെ ഉണ്ടായിരിക്കുകയും കാൻസർ ചികിൽസക്കിടയിൽ ഇത് അവഗണിക്കപ്പെടുകയും ചെയ്യുക.
2) തുടർച്ചയായി കീമോതെറാപ്പിക്കും റേഡിയേഷനും വിധേയമാവുക വഴി ഹൃദയം താളം തെറ്റുക.
3) കാൻസർ ചികിൽസക്കിടയിൽ വ്യായാമമില്ലാതെയും തടിയിളകാതെയും കഴിയുന്ന ജീവിത ശൈലി.
സ്തനാർബുധവും ഹൃദ്രോഗവും അപകടാവസ്ഥ പരസ്പരം പങ്കുവെക്കുകയാണ് - എം.ഡി ആന്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജിസ്റ്റ് ഡോ.സൂസൻ ഗിൽക്രിസ്റ്റ് പറയുന്നു. കാൻസർ രോഗികളിലെ ഹൃദയ- ശ്വാസോച്ഛാസചേർച്ചകൾ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. തൂക്കം കൂടൽ, വ്യായാമം നഷ്ടപ്പെടൽ, തടിയിളകാതിരിക്കൽ, ഉപാപചയ ക്രമക്കേടുകൾ എന്നിവയെല്ലാം പഠന വിഷയമായിരുന്നു. ഇവയെല്ലാം സ്തനാർബുദവും ഹൃദ്രോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഡോക്സോറുബിൻ എന്ന കീമോ മരുന്നാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന്റെ 8 ഡോസ് ഹൃദ്രോഗ സാധ്യത 5 % ശതമാനം വർധിപ്പിക്കുമ്പോൾ 14 ഡോസ് 48% സാധ്യത ഉയർത്തുന്നു. എന്നു വെച്ച് സ്ത്രീകൾ ചികിൽസ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കപ്പെടരുതെന്ന് സൂസൻ വ്യക്തമാക്കി.

സ്തനാർബുദത്തിന് ചികിൽസ തേടുന്ന സ്ത്രീകൾ, അവർ നേരത്തെ ഹൃദയ തകരാറുകൾ ഉള്ളവർ ആകട്ടെ ഇല്ലാത്തവരാകട്ടെ, കീമോതെറാപ്പി ചികിൽസ തങ്ങളുടെ ഹൃദയത്തിന് വരുത്തിവെക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവതികൾ ആയിരിക്കണമെന്ന് ഡോ: ലക്ഷ്മി മേത്ത പറഞ്ഞു. കൊളംബസിലെ ഓഹിയോ സ്റേററ്റ് സർവകലാശാലയിൽ വനിതകളുടെ ഹൃദയ- ധമനി രോഗ ചികിൽസാ വിഭാഗത്തിന്റെ ഡയരക്ടർ ആണ് ഡോ. മേത്ത.

പക്ഷെ, ഇതിന്റെ പേരിൽ ചികിൽസ നടത്താതിരിക്കരുത്. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയുമരുത്.

അതേ സമയം, സ്തനാർബുദത്തിന് നടത്താൻ പോകുന്ന ചികിൽസയെക്കുറിച്ച ശരിയായ വിവരം ബന്ധപെട്ട ഡോക്ടർമാരിൽ നിന്ന് അവർക്ക് കിട്ടേണ്ടതുണ്ട്. സ്തനാർബുദത്തെ അതിജീവിച്ച 65 കഴിഞ്ഞവരിൽ ഏറെയും ഹൃദ്രോഗബാധിതരായി മരിക്കാനാണ് സാധ്യത.

സ്തനാർബുദരോഗികൾക്ക് ഏറ്റവും നല്ല ചികിൽസ കിട്ടണമെന്നാണ് ഞങ്ങൾ ആ ഗ്രഹിക്കുന്നത്. ചികിൽസയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്നത് സംബന്ധിച്ച് അവരുടെ ഡോക്ടർമാരുമായി സംസാരിക്കുകയും വേണം - ലക്ഷ്മി മേത്ത പറഞ്ഞു.


Sort by