// // // */ E-yugam


ഈയുഗം ന്യൂസ്
February  03, 2023   Friday   03:36:11pm

news



whatsapp

ദോഹ: ജനിച്ചു വീണ മണ്ണിന്റെ 74ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (RSC) കലാലയം സാംസ്കാരിക വേദി ദോഹ സോൺ RES PUBLICA എന്ന പേരിൽ വിചാര സദസ്സ് സംഘടിപ്പിച്ചു.

ദോഹ സോൺ ചെയർമാൻ സ്വാദിഖ് ഹുമൈദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ഐ.സി.സി യൂത്ത് വിംഗ് MC മെമ്പർ അബ്ദുള്ള പൊയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഇന്നലെയെകുറിച്ച് ചരിത്രപരമായി നമ്മെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഇന്ത്യൻ ജനതയുടെ വർത്തമാനകാല പ്രതിസന്ധികളെയും അതെങ്ങനെ കൂട്ടമായി നമുക്ക് തരണം ചെയ്യാം എന്നതിനെക്കുറിച്ചും അദ്ധേഹം സംസാരിച്ചു.

ഭരണഘടന നിർമിതിയും നിർവഹണവും, റിപ്പബ്ലിക് പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിൽ യഥാക്രമം കഫീൽ പുത്തൻപള്ളി, സിദ്ധീഖ് നൂറാനി എന്നിവർ അവതരണങ്ങൾ നടത്തി.

ആശിഖ് സഖാഫി, മുഹ്സിൻ മടക്കര, ഷിഹാദ് ബ്ലാത്തൂർ, ഹബീബ് റഹ്‌മാൻ, ICF പ്രതിനിധി മൻസൂർ നാക്കോല എന്നിവർ ചർച്ചയിൽ ഇടപെട്ടു.

ആർ. എസ്. സി. നാഷനൽ ചെയർമാൻ ഷക്കീർ ബുഖാരി ആശംസയും സലീം കുറുകത്താണി ഉപസംഗ്രഹവും നടത്തി, ശേഷം ദേശ ഭക്തി ഗാനമാലാപനം നടന്നു.

ദോഹ സോൺ ജനറൽ സെക്രട്ടറി ഹബീബുള്ളാഹ് സ്വാഗതവും വിസ്ഡം സെക്രട്ടറി അനസ് ചാവക്കാട് നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0