// // // */
ഈയുഗം ന്യൂസ്
February 01, 2023 Wednesday 05:16:58pm
ദോഹ: 2027 ഏഷ്യൻ ഫുട്ബോൾ കപ്പ് സൗദി അറേബ്യയിൽ നടക്കും. ഡിസംബറിൽ ഇന്ത്യ പിൻവാങ്ങിയതോടെയാണ് ബഹ്‌റൈനിൽ ഇന്ന് നടന്ന എ.എഫ്.സി കോൺഗ്രസിൽ സൗദിയെ തിരഞ്ഞെടുത്തത്.
"ഏഷ്യൻ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ടൂർണമെന്റ് ഞങ്ങൾ നൽകുമെന്ന് ഉറപ്പുതരുന്നു,"
സൗദി സ്പോർട്സ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
നാല് വർഷത്തിൽ ഒരിക്കലാണ് ഏഷ്യൻ കപ്പ് നടത്തുന്നത്. 2023 ഏഷ്യൻ കപ്പ് ദോഹയിലാണ് നടക്കുന്നത്.
2027 ഏഷ്യൻ കപ്പിന് വേദിയാകാൻ ഇന്ത്യയെയും സൗദിയെയുമായിരുന്നു എ.എഫ്.സി ഷോർട് ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ ഡിസംബറിൽ ഇന്ത്യ പിന്മാറിയതോടെ സൗദിക്ക് അവസരം ലഭിക്കുകയായിരുന്നു.