// // // */ E-yugam


ഈയുഗം ന്യൂസ്
February  01, 2023   Wednesday   11:48:11am

news



whatsapp

അബു ദാബി: വിമാനത്തിൽ അതിക്രമം കാണിച്ച യാത്രക്കാരിയെ പൈലട്ടിന്റെ ഓർഡർ പ്രകാരം ക്യാബിൻ ജീവനക്കാർ സീറ്റിൽ കെട്ടിയിട്ടു.

അബുദാബിയിൽ നിന്നും മുംബൈയിലേക്ക്‌ പറന്ന വിസ്താര ഫ്ലൈറ്റിലാണ് സംഭവം. യാത്രക്കാരിയായിരുന്ന ഇറ്റാലിയൻ വനിത ഒരു ക്യാബിൻ ജീവനക്കാരിയെ അക്രമിച്ചതായും മറ്റൊരാളെ തുപ്പിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വസ്ത്രം അഴിച്ചതായും വിമാനത്തിൽ മാലിന്യം വലിച്ചെറിഞ്ഞതായും റിപ്പോർട്ട് പറയുന്നു.

ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുകയായിരുന്ന വനിത ബിസിനസ്സ് ക്ലാസ്സിൽ ഇരിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇത് തടഞ്ഞ ക്യാബിൻ ജീവനക്കാരെ വനിത അക്രമിച്ചു.

പിന്നീട് പൈലട്ടിന്റെ നിർദേശപ്രകാരം വനിതയെ സീറ്റിൽ കെട്ടിയിട്ടു.

വനിതയെ അറസ്റ്റ് ചെയ്ത് മുംബൈ കോടതിയിൽ ഹാജരാക്കി.

അതേസമയം വിമാനം മോശം കാലാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ബാത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും ഇതിന് ശേഷം ക്യാബിൻ ജീവനക്കാർ സീറ്റിൽ ബന്ധിപ്പിക്കുകയായിരുന്നെനും യാത്രക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു.

Comments


Page 1 of 0