// // // */
ഈയുഗം ന്യൂസ്
January 31, 2023 Tuesday 06:52:57pm
ദോഹ: ദോഹ-ബഹ്‌റൈൻ വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ ട്രാൻസ്‌പോർട് - ടെലികമ്മ്യുണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കഅബി പ്രസ്താവിച്ചു.
ഇരു രാജ്യങ്ങളിലെയും ഏവിയേഷൻ അധികൃതർ ഇതുസംബന്ധമായി ആശയവിനിമയം നടത്തിയതായും ധാരണയിലെത്തിയതായും പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെട്ടതിന് ശേഷവും ബഹ്‌റൈനും ഖത്തറും തമ്മിലുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുകയോ ഇരു രാജ്യങ്ങളുടെയും എംബസികൾ തുറക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സംഘർഷാവസ്ഥയിലായിരുന്നു.
വേൾഡ് കപ്പിന് ശേഷമാണ് മഞ്ഞുരുക്കം ഉണ്ടായത്.
ഖത്തറുമായുള്ള തർക്കങ്ങൾ പരിഹരിച്ചു ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ ഇയ്യിടെ സംസാരിച്ചിരുന്നു.
അതേസമയം ഖത്തറിനെ ഒറ്റപ്പെടുത്താൻ ചില അറബ് രാഷ്ട്രങ്ങൾ ശ്രമിച്ചിരുന്നതായും അത് പരാജയപ്പെട്ടപ്പോഴാണ് ബന്ധം ശക്തിപ്പെടുത്തുന്നതിനെകുറിച് സംസാരിക്കുന്നതെന്നും ചില വിദഗ്ധർ അഭിപ്രായപ്പെട്ടതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.