// // // */ E-yugam


ഈയുഗം ന്യൂസ്
January  28, 2023   Saturday   06:03:05pm

news



whatsapp

ദോഹ: പട്ടാമ്പി കൂട്ടായ്‍മയുടെ ജനറൽ ബോഡി യോഗവും ഹംസ പുളിക്കലിനുള്ള യാത്ര അയപ്പ് ചടങ്ങും ഏഷ്യൻ ടൗണിലുള്ള സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപെട്ടു.

പട്ടാമ്പി കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ ഫൈസൽ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഫി പടാത്തൊടി സ്വാഗതവും പറഞ്ഞു. കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചും, കൂട്ടായ്മയിൽ അംഗങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രസിഡന്റ്‌ ഓർമ്മപ്പെടുത്തി. തുടർന്ന് 2022-23 കാലയളവിലേക്കുള്ള കൂട്ടായ്‍മയുടെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദമായി

വൈസ് പ്രസിഡന്റ്‌ ഷമീർ സംസാരിച്ചു. നോർക്കയിൽ പ്രവാസികൾക്കുള്ള അംഗത്വം, പ്രവാസിക്ഷേമ നിധി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രവാസി സാമൂഹ്യ പ്രവർത്തകൻ ശ്രീ. അബ്ദുൾ റൗഫ് കൊണ്ടോട്ടി ക്ലാസ്സ്‌ നടത്തി. പ്രവാസിയുടെ ആരോഗ്യ കാര്യങ്ങൾ എന്ന വിഷയത്തെ കുറിച്ച് ഖത്തർ ഹമദ് ഹോസ്പിറ്റൽ ഫിസിയോതെറാപ്പി സ്പെഷ്യലിസ്റ്റ് ശ്രീ മുഹമ്മദ് ഹനീഫ് സംസാരിച്ചു.

അംഗങ്ങൾക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും പുതിയ പ്രൊജക്റ്റിനെ സംബന്ധിച്ചും ഷാനവാസ് സംസാരിച്ചു. അംഗങ്ങങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികളും വിശദീകരണങ്ങളുമായി നടന്ന ചർച്ച അലി, ഷബീബ്, നിസാർ, ബാബു എന്നിവർ ചേർന്ന് നിയന്ത്രിച്ചു.

ഖത്തറിലെ 40 വര്‍ഷത്തെ സുദീര്‍ഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പട്ടാമ്പി കൂട്ടായ്‍മയുടെ മുതിർന്ന അംഗമായ ഹംസ പുളിക്കലിന് അബ്ദുൾ റൗഫ് കൊണ്ടോട്ടി മൊമെന്റോ നൽകി ആദരിച്ചു.

തുടർന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അബ്ദുൾ റൗഫ് കൊണ്ടോട്ടിയെ കൂട്ടായ്മയിലെ മുതിർന്ന അംഗം സൈതലവി മെമെന്റോ നൽകി ആദരിച്ചു.

ഏഷ്യൻ ടൗണിലുള്ള സെഞ്ച്വറി ഹോട്ടൽ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങിലും ജനറൽ ബോഡി യോഗത്തിലും നിരവധി പട്ടാമ്പി നിവാസികള്‍ പങ്കെടുത്തു. ചടങ്ങിൽ പ്രവർത്തക സമതി അംഗങ്ങളായ അൻവർ, നിഷാദ്, ഫാസിൽ എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ ബാബു നന്ദിയും അറിയിച്ചു.

news

Comments


Page 1 of 0