// // // */
ഈയുഗം ന്യൂസ്
January 26, 2023 Thursday 09:52:47pm
ദോഹ: ഖത്തറിലെ കലാസ്വാദകരുടെ കൂട്ടായ്മയായ "നാദം ദോഹ" കലാക്ഷേത്ര വേദിയാക്കി അംഗങ്ങളുടെ പുതുവർഷ സംഗമം നടത്തി.
കൊച്ചു ഗായിക നീലിമ ദേവൻ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭ മെമ്പർ റഊഫ് കൊണ്ടോട്ടി, സന്തോഷ് കുറുപ്പ്, MG ഗോപകുമാർ, റഹുമത്തുള്ള, സിദ്ദിഖ് ചെറുവല്ലൂർ, ദിലീപ് ദേവദാസ്, അജീഷ് ദാസ്, നിമ്മി ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.
നാദം ദോഹ കലാകാരൻമാരുടെ മലയാളം, ഹിന്ദി, തമിഴ്, ഗസൽ ഗാനങ്ങളും, മഞ്ചു അജിത്തിന്റെ നേതൃത്വത്തിൽ നൃത്തം, ഇസ്മായിൽ ചെറുവല്ലൂരിന്റെ മിമിക്രി, സന്തോഷ് കുറുപ്പിന്റെ കഥയും ഉൾപ്പെടുത്തി വളരെ ഹൃദ്യമായ ഒരു സംഗീത സായാഹ്നം തന്നെ തീർത്തു.
വേദിയിൽ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്ത മെമ്പർമാരിലെ വിജയികൾക്ക് റഊഫ് കൊണ്ടോട്ടി, താഹ, ജയരാജ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രോഗ്രാം കോ- ഓർഡിനേറ്റർ സിദ്ദിഖ് ചെറുവല്ലൂർ സ്വാഗതം പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത ഖത്തറിലെ സാമൂഹിക പ്രവർത്തകർ, കലാ ആസ്വാദകർ, സഹായ സഹകരണം നൽകിയവർക്കും ദിലീപ് ദേവദാസൻ നന്ദി അറിയിച്ചു.