// // // */
ഈയുഗം ന്യൂസ്
January 24, 2023 Tuesday 09:00:06pm
ദോഹ: ബർദ് അൽ അസാരിക് എന്ന പേരിലറിയപ്പെടുന്ന ഈ വർഷത്തെ ഏറ്റവും തണുത്ത രാത്രികൾ ചൊവ്വാഴ്ച തുടങ്ങുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ബർദ് അൽ അസാരിക് എട്ട് ദിവസം നീണ്ടുനിൽക്കുമെന്നും ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കുമെന്നും കലണ്ടർ ഹൗസ് പറഞ്ഞു.
തണുപ്പിന്റെ ശക്തി കൊണ്ട് മുഖവും കൈകാലുകളും നീല നിറത്തിലാവുന്നത് കൊണ്ടാണ് നീല 'എന്നർത്ഥം വരുന്ന 'അസാരിക്' എന്ന് വിളിക്കുന്നത്.
ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്മെന്റിന്റെ കാലാവസ്ഥ അപ്ഡേറ്റ് പ്രകാരം അൽ ശഹാനിയയിൽ ഇന്ന് 13 ഡിഗ്രി താപനില രേഖപ്പെടുത്തി.
ഇനി ഒരാഴ്ചക്കാലം വളരെ തണുപ്പുള്ള രാത്രികളായിരിക്കും.