// // // */
ഈയുഗം ന്യൂസ്
January 24, 2023 Tuesday 12:19:11pm
ദോഹ: വേൾഡ് കപ്പ് ജോലികൾക്കായി ഖത്തറിലേക്ക് റിക്രൂട്ട് ചെയ്ത തൊഴിലാളികളിൽ നിന്നും ഹോട്ടൽ ജീവനക്കാരിൽ നിന്നും റിക്രൂട്മെന്റ് ഏജൻസികൾ നിയമവിരുദ്ധമായി ഈടാക്കിയ ഫീസ് ഖത്തർ ഗവണ്മെന്റ് തിരിച്ചുനല്കിയതായും 86.6 മില്ല്യൺ റിയാൽ ($24 മില്ല്യൺ ഡോളർ).ഇതിനായി ചിലവഴിച്ചതായും ഫിഫ പുറത്തിറക്കിയ വേൾഡ് കപ്പ് റിപ്പോർട്ട് പറഞ്ഞു.
49,000 സുപ്രീം കമ്മിറ്റി, നോൺ-സുപ്രീം കമ്മിറ്റി ജീവനക്കാർക്ക് ഖത്തറിലെത്താൻ അവർ നൽകിയ ഫീസ് 266 കോൺട്രാക്ടർമാരിലൂടെ തിരിച്ചുനല്കി. ഹോട്ടൽ ഉടമകൾ 58 ജീവനക്കാർക്ക് മൊത്തം 163,670 റിയാൽ തിരിച്ചുനല്കി.
വേൾഡ് കപ്പ് പദ്ധതികളിൽ പണിയെടുത്ത തൊഴിലാളികളെ ഖത്തർ ചൂഷണം ചെയ്തതായി പശ്ച്ചാത്യൻ മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുമ്പോഴാണ് ഖത്തർ മനുഷ്യത്വപരമായ ഈ നടപടി സ്വീകരിച്ചത്.
വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടും വിദേശ രാജ്യങ്ങളിലെ റിക്രൂട്മെന്റ് ഏജൻസികൾ നിയമവിരുദ്ധമായി റിക്രൂട്മെന്റ് ഫീസ് വാങ്ങുന്നതിന് ഖത്തർ ഉത്തരവാദിയല്ലെങ്കിലും ഖത്തർ ഇവർക്ക് ഈ തുക തിരിച്ചുനല്കിയതായി റിപ്പോർട്ട് പറയുന്നു.
തൊഴിലാളികൾക്ക് പരാതികൾ സമർപ്പിക്കാൻ ഹോട്ട് ലൈൻ സ്ഥാപിച്ചതായും 2,441 പരാതികൾ ലഭിച്ചതായും 89.6 ശതമാനം പരാതികളും പരിഹരിച്ചതായും റിപ്പോർട്ട് പറഞ്ഞു.