// // // */
ഈയുഗം ന്യൂസ്
January 23, 2023 Monday 05:02:41pm
ദോഹ: ഫിഫ 2022 ഫുട്ബോൾ മാമാങ്കത്തിനോടനുബന്ധിച്ച് ഖത്തർ കെഎംസിസി പുളിക്കൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിദിന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി മലപ്പുറം ജില്ലാ, കൊണ്ടോട്ടി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ്.എ.എം പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി നേതാക്കളായ കെ. മുഹമ്മദ് ഈസ, ഡോ. അബ്ദുസ്സമദ്, സവാദ് വെളിയങ്കോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, കോയ കൊണ്ടോട്ടി, റഫീഖ് പള്ളിയാളി, ജലീൽ പള്ളിക്കൽ, ഷമീർ മണ്ണറോട്ട്, ഷുഹൈബ് ഹുദവി എന്നിവർ സംസാരിച്ചു.
പുളിക്കൽ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് കെ.കെ സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി ഫിറോസ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് അലി ഷാ നന്ദിയും പറഞ്ഞു.
നസീഫ് സനീൽ അരീക്കോട്, മുഹമ്മദ് ഹുദവി അരിമ്പ്ര, ഖുബൈബ് അഞ്ചച്ചവിടി, ഷംസീർ പൊന്നാനി, ഷാജിന മലപ്പുറം, മുർഷിദ് ചെമ്മാട്, റാഷിദ് ചെറുമിറ്റം വെന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി.