// // // */
ഈയുഗം ന്യൂസ്
January 23, 2023 Monday 01:44:01pm
ദോഹ: കഴിഞ്ഞ വർഷം നവംബറിൽ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളിൽ 42 ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി.
ഖത്തറിൽ വേൾഡ് കപ്പ് നടക്കുമ്പോഴാണ് ട്രാഫിക് നിയമലംഘനങ്ങളിൽ ഭീമമായ കുറവുണ്ടായത് എന്നത് ശ്രദ്ധേയമാണ്. നവംബർ 20 നാണ് വേൾഡ് കപ്പ് തുടങ്ങിയതെങ്കിലും ദിവസങ്ങൾക്ക് മുമ്പ് തന്നെ സന്ദർശക പ്രവാഹം തുടങ്ങിയിരുന്നു.
2022 നവംബറിൽ 118,117 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2021 ൽ ഇതേ മാസത്തിൽ രണ്ട് ലക്ഷത്തോളം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2022 ഒക്ടോബറിലും നിയമലംഘനങ്ങൾ കുറഞ്ഞതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു.
അമിതവേഗതയിലാണ് ഏറ്റവും കൂടുതൽ ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞത്.
സിഗ്നലുകളിലെ നിയമലംഘനങ്ങളിലും നവംബർ മാസത്തിൽ 46.5 ശതമാനം കുറവ് രേഖപ്പെടുത്തി.
പുതിയ വാഹന രെജിസ്ട്രേഷനിൽ വർദ്ധനവ് രേഖപ്പെടുത്തുമ്പോഴും നിയമലംഘനങ്ങൾ കുറയുന്നത് ട്രാഫിക് വിഭാഗത്തിന്റെ വലിയ നേട്ടമാണ്. ശാസ്ത്രീയമായ പരിഷ്കാരങ്ങളും ശക്തമായ നടപടികളുമാണ് ഖത്തർ റോഡുകളെ കൂടുതൽ സുരക്ഷിതമാക്കുന്നത്.
നിരവധി പുതിയ റഡാറുകൾ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു..