// // // */
ഈയുഗം ന്യൂസ്
January 22, 2023 Sunday 04:06:48pm
ദോഹ: ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ പുതിയ അംബാസിഡർമാരെ നിയമിച്ചുകൊണ്ട് അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഉത്തരവിറക്കി.
മുഹമ്മദ് ഹസ്സൻ ജാബർ അൽ ജാബർ ആണ് ഇന്ത്യയിലെ പുതിയ ഖത്തർ അംബാസിഡർ.
സലഹ് മുഹമ്മദ് അബ്ദുള്ള അൽ സുറൂർ മലേഷ്യൻ അംബാസ്സഡറായും അഹ്മദ് സാദ് നാസ്സർ അബ്ദുള്ള അൽ ഹുമൈദി ഫിലിപ്പൈൻസ് അംബാസ്സഡറായും ചുമതലയേൽക്കും.
ഉത്തരവ് പ്രാബല്യത്തിൽ വന്നതായും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖത്തറുമായി അടുത്ത ബന്ധമുള്ള സുപ്രധാന രാജ്യമാണ് ഇന്ത്യ.