// // // */
ഈയുഗം ന്യൂസ്
January 22, 2023 Sunday 12:41:34pm
ദോഹ: വിശുദ്ധ ഖുർആൻ കോപ്പി കത്തിക്കാൻ അനുമതി നൽകിയ സ്വീഡിഷ് ഗവണ്മെന്റിന്റെ നിലപാടിനെ ഖത്തർ ശക്തമായി അപലപിച്ചു.
സ്വീഡനിലെ വലതുപക്ഷ പാർട്ടിയുടെ നേതാവായ റാസ്മുസ് പലുടൻ ആണ് സ്റ്റോക്ക്ഹോമിലെ തുർക്കിഷ് എംബസിക്ക് മുമ്പിൽ വെച്ച് ശനിയാഴ്ച ഖുർആൻ കത്തിച്ചത്.
ഇതിന് അനുമതി നൽകിയ സ്വീഡിഷ് ഗവണ്മെന്റിന്റെ നടപടി അപലപനീയമെന്നും പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയാണെന്നും ലോകത്തെ മുഴുവൻ മുസ്ലിംകളുടെയും വികാരങ്ങളെ ഹനിക്കുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മതത്തിന്റെയും വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വിദ്വേഷപ്രവർത്തികൾക്ക് ഖത്തർ എതിരാണെന്നും ഇസ്ലാമോഫോബിയ അതിരുകടക്കുന്നതായും അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഖത്തർ പ്രസ്താവിച്ചു.