// // // */ E-yugam


ഈയുഗം ന്യൂസ്
January  21, 2023   Saturday   02:38:37pm

news



whatsapp

ദോഹ: നാളെ (ഞായറാഴ്ച) മുതൽ ആകാശം കൂടുതൽ മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം.

ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്യുമെന്നും തിങ്കളാഴ്ച മുതൽ ശക്തിപ്രാപിച്ച് മിതമായി പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. .ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് ഈ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരും.

കാറ്റിന്റെ ശക്തി കൂടും. വടക്കുകിഴക്കൻ ദിശയിലും വടക്കുപടിഞ്ഞാറൻ ദിശയിലും കാറ്റടിക്കും.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഖത്തറിൽ തണുത്ത ഇടയ്ക്ക് മഴ പെയ്യുന്ന കാലാവസ്ഥയാണ്.

Comments


Page 1 of 0